ലേഖനം:പരകാര്യം നോക്കി ക്രമം കെട്ടു പൊകരുത് | അലക്സ്പൊൻവേലിൽ, ബെംഗളൂരു

രകാര്യം എന്ന പദം മലയാള ഭാഷയിൽ അത്ര സാധാരണമല്ല എന്നാൽ ആംഗലേയ ഭാഷയിൽ Meddler, Busybodies, prying person എന്നിങ്ങനെ നിരവധി പദങ്ങൾ കാണാം,  ലളിതമായി പറഞ്ഞാൽ  അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ തലയിടുന്ന ആൾ (Officious ) എന്നർത്ഥം ഈ പ്രവണത തിന്മക്ക് കാരണം എന്ന് തിരുവചനം ഓർമ്മിപ്പിക്കുന്നു, പൗലോസ് തെസ്സലൊനിക്യരേ കുറിച്ചു  കേട്ട ഒരു വാർത്ത അതിനോടുള്ള തന്റെ പ്രതികരണം ആണ്  തലക്കെട്ടിൽ ഓർമ്മിപ്പിച്ചത് കർമ്മനിരതരാകേണ്ടവരേ നിശ്ചലരാക്കുക എന്നത് സാത്തന്റെ തന്ത്രം എന്നുള്ളതിന് ഒരു മുഖവുര ആവശ്യം ഇല്ലല്ലോ. ക്രീയാത്മകമല്ലാത്ത മനസ്സ് പിശാചിന്റെ പണിശാല എന്ന് വളരെ പ്രശസ്തമായ ഒരു പഴമൊഴിയുണ്ട്, സ്വന്ത ഉത്തരവാദിത്വങ്ങളെപറ്റി ബോധ്യമില്ലാത്തതുകൊണ്ടാണ് ഒരുവൻ അലസരായിരിക്കേണ്ടിവരുന്നതും  തന്നിമിത്തം പരകാര്യശ്രദ്ധാലുവാകുകയും ചെയ്യുന്നത് എന്നുള്ളതാണ് യാഥാർത്ഥ്യം.

ശലോമോൻ ഓർപ്പിക്കുന്നത് താനുമായി ബന്ധമില്ലാത്ത വിവാദങ്ങളിൽ ഭാഗവാക്കാകുന്നവൻ വഴിയേപൊകുന്ന നായുടെ ചെവിക്കുപിടിക്കുന്നവനേപോലെ യെന്നാണ് (സദൃശ്യ 26 :17 ) യോർദാൻ കടന്ന് പിതാക്കന്മാരോടുള്ള വാഗ്ദത്ത ദേശത്ത് ശേഖേം പട്ടണത്തിനരികെ  വന്ന് യാഗപീഠം പണിത്   സമാധാനത്തോടും ഐശ്വര്യത്തോടും കൂടെ പാർത്തുവരവേ,    തനിക്ക്  ലേയായിൽ ലഭിച്ച ഏക മകളായിരുന്നു ദീനാ തന്റെ അലസമായ ഒരു സൗഹൃദ സന്ദർശനം നിമിത്തം വരുത്തിവെക്കുന്നത് അനേകരുടെ ജീവഹാനിയും സ്വകുടുമ്പത്തിന്  മാനഹാനിയും അല്ലെ.  സ്വര്യത നഷ്ടപ്പെട്ട യാക്കോബ് മക്കളായ ശിമയോനോടും ലേവിയോടും പറയുന്നത്  ഈ ദേശവാസികളുടെ നടുവിൽ  നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കി, എന്നാൽ അതിനു മൂല കാരണമായി തീർന്നത് ദീനാമ്മയുടെ താൻ ആരാണെന്ന നിലവിട്ടുള്ള അലസമായ ഒരു സൗഹൃദ സന്ദർശനം ആയിരുന്നു.

ദൈവീകമല്ലാത്തതിലേക്ക് വാതായനങ്ങൾ തുറന്നുതരുന്നതിന് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്, സാമൂഹീക മാധ്യമങ്ങൾ അരങ്ങു വഴുന്ന ഒരു കാല ഘട്ടം എന്ന് ഈ കാലത്തെ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല,പ്രഭാതം മുതൽ പ്രദോഷം വരെ അല്ലെ ഏറെ വൈകിയും നമ്മിൽ സ്വാധീനം ചെലുത്തുന്നത് ഈ മാധ്യമഉപകരണം അല്ലെ, ഒരു സാമൂഹിക പ്രതിബന്ധതയുള്ള സമൂഹമായി നാം മാറണം അതിന് സമൂഹമാധ്യമങ്ങൾക്കുള്ള  പങ്ക് വിസ്മരിക്കുന്നില്ല,  ജീവിതത്തിന്റെ സമസ്ഥമേഖലയും ഇന്ന്  സ്മാർട്ട് ഫോണിന്റെ കൈപ്പിടിയിൽ ആണ് അത്രക്ക് അഭിഭാജ്യമായി തീർന്നിരിക്കുന്നു, ഉപയോഗം പാടില്ലാന്നൊ, വേണ്ടാന്നോ അല്ല, നമ്മുടെ മേൽ സ്വാധീനം ചെലുത്തുന്നത്  നീയന്ത്രിച്ചു നിർത്തുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നുണ്ടോ എന്ന് നാം സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. കാൽനൂറ്റാണ്ടിനു മുൻപ് നടത്തിയ  ഒരു യാത്ര ഓർത്തുപോകുന്നു, യാത്രതിരിക്കുന്നതിന്റെ നാലാം ദിവസം മാത്രമേ യാത്രാലക്ഷ്യത്തിൽ എത്തിചേരുകയുള്ളു അവിടെ എത്തിയതിന് ശേഷം മാത്രമേ എത്തിചേർന്നു എന്ന് വിളിച്ചറിയിക്കാൻ സാധിക്കൂ, അത് അടുത്ത് ടെലഫോൺ ബൂത്ത് ഉണ്ടെങ്കിൽ അല്ലെങ്കിൽ കത്തിലൂടെ മാത്രം, വിശദമായി വിവരം അറിയിക്കാം.അത് ലഭിക്കുന്നതുവരെ പ്രീയപ്പെട്ടവർ കാത്തിരിക്കും അവരാരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നില്ല , എന്നാൽ ഇന്നോ യാത്രതിരിച്ച് റെയിൽ വേസ്റ്റേഷനിൽ എത്തുമ്പോൾ, ട്രെയിൻ വൈകിയാൽ, കയറിയാൽ അങ്ങനെ ഓരോ ഘട്ടത്തിലും വിവരം കൊടുത്തുകോണ്ടേയിരിക്കും അല്ലെങ്കിൽ നാം അസ്വസ്ഥരാകും, നാം അങ്ങനെ മാറി മുൻ കാലങ്ങളിലുള്ള പോലെ നമുക്ക് കാത്തിരിക്കാൻ കഴിയുന്നില്ല, പുതിയ സൗകര്യങ്ങൾ നമ്മെ നാം അറിയാതെ മാറ്റി അതല്ലെ സത്യം അങ്ങനെ ഓരൊ മേഖലയിലും ഈ മാറ്റം നമുക്ക് കാണാം,

പരകാര്യത്തിൽ ഇടപെടുന്നതിന്റെ അനന്തരഫലം യേശു ക്രിസ്തുവും,പൗലോസും പത്രോസും ഒക്കെ നമ്മേ ഓർപ്പിക്കുന്നുണ്ട് ഇന്ന് നാം വാർത്തക്ളുടെ നിജ സ്ഥിതി അറിയാതെ വിധികർത്താക്കളാകുന്നു, കൂറ്റം പറയുന്നു, പലതിന്മകളുടേയും പ്രചാരകരാകുന്നു യേശുപറഞ്ഞു നാം വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്  സ്വന്ത കണ്ണിലേകോൽ ഓർക്കാതെ സഹോദരന്റെ കണ്ണീലെ കരട് നമ്മേ അസ്വസ്ഥരാക്കുന്നു, അപഹസിക്കുവാനും സഹോദരനേ നിസ്സാരൻ എന്നുവിശേഷിപ്പാൻ നമുക്കൊരുമടിയുമില്ല (മത്തായി 7: 1‌ – 5, 20 :36 ) ക്രിസ്തീയ ജീവിത ക്രമം നഷ്ടമാക്കുന്ന  അനാവശ്യമായ പരകാര താല്പര്യം നമ്മേലക്ഷ്യബോധം ഇല്ലാത്തവരാക്കും. അതു നിമിത്തം കഷ്ടം മാത്രമേ ഉണ്ടാകുകയുള്ളു എന്നു പത്രോസും. പരകാര്യതാല്പര്യം നമ്മേ ക്രമം കെട്ട അലസന്മാരാകുവാനും അനാവശ്യവിധികർത്താക്കളാകുവാനും കഷ്ട നഷ്ടങ്ങളുടെ മാത്രം അവകാശിയാകുവാനും മാത്രമേ കാരണം ആകൂ അതിനാൽ ജാഗ്രതയുള്ളവരായിരിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.