പി.വൈ.പി.എ ലീഡർഷിപ്പ് സെമിനാർ

കുമ്പനാട്: ഐ.പി.സി കുമ്പനാട് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ 2018 ജൂൺ 16ന് ഐ.പി.സി മാരാമൺ സഭയിൽ വച്ചു രാവിലെ 8:30 മുതൽ ലീഡർഷിപ്പ് സെമിനാർ നടത്തപ്പെടുന്നു. സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ കുഴിക്കാലാ അധ്യക്ഷത വഹിക്കും. സിബി തങ്കച്ചൻ ആരാധനക്ക് നേതൃത്വം നൽകും. ഇവാ. ലൈജു ജോർജ് കുന്നത്ത് (മുൻ പി വൈ പി എ കേരള സ്റ്റേറ്റ് സെക്രട്ടറി) ലീഡർഷപ്പ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. കുമ്പനാട് സെന്ററിലെ എല്ലാ ലോക്കൽ പി വൈ പി എ ഭാരവാഹികളും പങ്കെടുക്കും. പ്രസ്തുത മീറ്റിംഗിൽ തന്നെ ഈ വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ നേടിയവരെ സെന്റർ പി വൈ പി എ ആദരിക്കും എന്ന് സെന്റർ പി വൈ പി എ സെക്രട്ടറി നെവിൻ മങ്ങാട്ട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.