“വിഷൻ 2018” ഇന്ന് മുതൽ ബുധനാഴ്ച വരെ

ഷാർജ: അഗാപ്പെ എ. ജി. ഷാർജ ചർച്ചിന്റെ ദശാബ്ദിയോടനുബന്ധിച്ചു ഇന്ന് മുതൽ ബുധൻ വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ “വിഷൻ 2018” സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. എല്ലാ ദിവസവും വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗങ്ങളില്‍ അനുഗ്രഹീത സുവിശേഷകൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രഭാഷകൻ ആയിരിക്കും. അഗപ്പെ എ. ജി ചർച്ച ക്വയറിനോടൊപ്പം ഡോ. ബ്ലെസൻ മേമനയും സംഗീതാരാധനക്ക് നേതൃത്വം നൽകുന്നു.

റമദാൻ മാസത്തിൽ വൈകുന്നേരങ്ങളിൽ ഗതാഗത തിരക്ക് ഇല്ലാത്തതു കൊണ്ട് സമീപ എമിറേറ്റുകളിൽ ഉള്ളവർക്കും കൺവൻഷന് സംബന്ധിക്കുവാൻ സൗകര്യപ്രദമായിട്ടാണ് ഈ ദിവസങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു. ജബൽ അലിയിൽ നിന്നും, ദുബായിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. വാഹന സൗകര്യത്തിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: 050 5223427, 052 6950570, 0551724906, 050 9676438.

-ADVERTISEMENT-

-ADVERTISEMENT-

You might also like