പെരുമ്പെട്ടി ക്രിസ്ത്യൻ യൂത്ത്‌ ക്യാമ്പിനു അനുഗ്രഹപൂർണമായ പരിസമാപ്തി

റാന്നി: കേരളത്തിലെ പെന്തക്കോസ്‌ത് സമൂഹത്തിന്റെ വളർച്ചയുടെ പ്രാരംഭകാലങ്ങളിൽ സുവിശേഷത്തിന്റെ ദീപശിഖയേന്തിയ റാന്നിയിലെ ഒരുകൂട്ടം പിതാക്കന്മാരുടെ പിന്തലമുറക്കാർ ഈ കാലഘട്ടത്തിലും സുവിശേഷത്തിന്റെ അഗ്നിനാളങ്ങൾ ദേശത്തു പ്രകാശമായി പരത്തുന്ന ധീരന്മാർ ആണെന്ന് തെളിയിക്കുന്നതായിരുന്നു ഐ പി സി ഫിലദൽഫിയ സഭയിൽവെച്ചു 28/05/2018 തിങ്കളാഴ്ച പി വൈ പി എ യും ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ബാംഗ്ലൂരിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ഏകദിന യുവജന ക്യാമ്പ് .
സംഗീത ശിശ്രുഷക്ക് പാസ്റ്റർ രാജേഷ് ഏലപ്പാറയും ജോയൽ പടവത്തും നേതൃത്വം നൽകി.

ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഇന്റർനാഷണൽ ബാംഗ്ലൂരിന് നേതൃത്വം നൽകുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ റോയി മാത്യു വചനശിശ്രുഷയ്ക്ക് നേതൃത്വം നൽകി . മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാന്റെ അനുഭവ സാക്ഷ്യം യുവജനങ്ങളുടെ ആത്മീയവളർച്ചയ്ക്ക് പ്രചോദനം നൽകുന്നതായിരുന്നു . തുടർന്നുള്ള ഗെയിംസും മറ്റു ആക്ടിവിറ്റീസും ലൈഫ് ലൈറ്റ് ടീം ഡയറക്ടർസ് ആയ  ലിഡിയ ജോൺസൻ, ശ്യാം, ഹെലോയിസ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ ആടിയനിലിന്റെ നേതൃത്വത്തിൽ പെരുമ്പെട്ടി പി വൈ പി എ കമ്മിറ്റി മെമ്പേഴ്‌സ് ഡേവിസ് കുറുന്തോട്ടിക്കൽ , ജോബി കുപ്പയ്ക്കൽ, ബ്രിജിത് റ്റി മാത്യു, ജെസ്ലിൻ, ജീന തുടങ്ങിയവരുടെ ശക്തമായ സംഘാടക മികവോടെ ക്രമീകരണങ്ങൾ നടത്തപ്പെട്ടു. സകല മാനവും മഹത്വവും സർവശക്തനായ ദൈവത്തിനു അർപ്പിച്ചുകൊണ്ട് ദൈവസാനിധ്യത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ദിനം സമ്മാനിച്ച് ക്യാമ്പിന് പര്യവസാനമായി .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.