പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

റിയാദ്: ഹിസ്ഗ ശുശ്രൂഷകനും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ അറേബ്യൻ റീജിയൺ സെക്രട്ടറിയുമായ പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഖർജ്ജിൽ നിന്ന് റിയാദിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് ട്രക്കുമായി പാസ്റ്റർ ഡാനിയേൽ ഓടിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പാസ്റ്ററുടെ വാഹനം പാടെ തകർന്നു.

സംഭവം അറിഞ്ഞയുടനെ ദൈവദാസന്മാരായ റെജി തലവടി, റെജി കടമ്പനാട്, റെജി ഓതറ ,ബിനു അലക്സ്, ജിജി വർഗ്ഗീസ്, കോശി ജോൺ തുടങ്ങിയവർ സ്ഥലത്തെത്തി പാ.ഡാനിയേലിനെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്കും മാറ്റുകയായിരുന്നു. വളരെ ഗുരുതരമാകാവുന്ന ഒരു സാഹചര്യത്തിൽ നിന്നും തലനാരിഴയ്ക്കാണ് പാസ്റ്റർ ഡാനിയേൽ രക്ഷപ്പെട്ടത്.

“ദൈവം തന്റെ മക്കളെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട സന്ദർഭത്തിൽ നിന്ന് ദൈവം എന്നെ വലിച്ചെടുക്കുകയായിരുന്നു. അവിടുത്തെ നാമത്തെ മഹത്വപ്പെടുത്താനായി ദൈവം നൽകിയ മറ്റൊരു ജീവിതം. അത്രമാത്രമെ ഇതിനെക്കുറിച്ച് പറയാനുള്ളൂ” ഹോസ്പിറ്റലിൽ തന്നെ സന്ദർശിച്ചവരോട് പാ. ഡാനിയേൽ പറഞ്ഞു.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി.ഇ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നൽകിയിരുന്ന പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ കഴിഞ്ഞ ഏഴുവർഷമായി റിയാദിൽ താമസിച്ച് ക്രിസ്തീയ ശുശ്രൂഷകളിൽ ഏർപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് ആറ്റിങ്ങൽ സെന്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ്സിന്റെയും കുഞ്ഞുമോൾ ഈപ്പച്ചന്റെയും സീമന്തപുത്രനാണ്. ഭാര്യ ധന്യ, മക്കൾ ഡോറിയ, ഡാനിയ

പിവൈസി ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ, ജിജോ ലാസർ എന്നിവർ പാസ്റ്റർ ഡാനിയേലിനെ ആശുപത്രിയിൽ സന്ദർശിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.