നമുക്ക് പ്രാർത്ഥിക്കാം; നിപ്പാ ബാധിച്ചു മരിച്ച ലിനിയുടെ 2 മക്കള്‍ക്കും പനി

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ രണ്ടു മക്കളെ പനി ബാധിച്ചു മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചും രണ്ടും വയസുള്ള റിഥുലും സിദ്ധാര്‍ഥുമാണ് ചികില്‍സയിലുള്ളത്. ഇന്നലെയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സ തേടിയത്. നാടാകെ ഒന്നിച്ച് പ്രാര്‍ത്ഥനയിലാണ്.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താന്‍ പരിചരിച്ച രോഗി സാബിത്തില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്.

നമുക്കും ഈ പിഞ്ചു കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like