കവിത:വേദനകളെ നന്ദി | ജോയി പെരുമ്പാവൂര്‍

വേദനകളെ നന്ദി
ജോയി പെരുമ്പാവൂർ

വേദന ഒരു മുന്നറിയിപ്പാണ്.

ചുവന്ന വെളിച്ചത്തിന്റെ ദു:സൂചന പോലെ,

യഥാസ്ഥാനത്തിനായ് വെമ്പുന്ന ആത്മാവിന്റെ,
മനസിന്റെ ,ശരീരത്തിന്റെ പിടച്ചിലാണത്

വേദനയില്ലായ്മ, നിസംഗതയും നിർവികാരതയും

മുർച്ചിച്ചുണ്ടായ മൃതാവസ്ഥയാണ്.
ചാവുകടൽ പോലെ ആരെയും ഉൾക്കൊള്ളാനാവാതെ ,
ഉപരിതലത്തിലെ ലവണ ലായനിയിൽ

പൂറത്തേക്ക് തള്ളി നിറുത്തുന്ന മമതയില്ലായ്മ .
ചാവുകടലുകളുടെ എണ്ണം കൂടുന്നു .

മരണത്തേക്കാൾ എന്നെ വേദനിപ്പിക്കുന്നത്

പരേതന്റെ ബന്ധുക്ക ളുടെ നിസംഗതയാണ് .

മൃതശരീരത്തെ തോൽപ്പിക്കുന്ന ശീതാവസ്ഥ .

മനസിന്റെ ഒരു പിടച്ചിൽ ,ഒരു നീറ്റൽ

ഒരു കൺചുവപ്പു് കാഴ്ച മറയ്ക്കുന്ന കണ്ണീരുറവു്,

ഒടുവിൽ അഗാധമായ ഒരു ശാന്തത ,നിശ്ചലത

വേദന നമ്മെ ശാന്തതയിലെത്തിക്കും .

നിശ്ചലതയുടെ ഗാംഭീര്യമുള്ള പക്വത തരും

വേദന നല്ലതാണ് , അനുഗ്രഹമാണ് .

ഞാൻ മരിച്ചില്ല, ജീവനുണ്ട് , സെൻസേഷൻ

തിരിച്ചറിവുകൾ നൽകുന്ന വേദനകളെ …. നന്ദി .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.