പി.വൈ.പി.എ യു.എ.ഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് അവസാന റൗണ്ടുകളിലേക്ക്

ഷാർജ: പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് രണ്ടാംപാദ നോക്കൗട്ട് റൗണ്ട് ജൂൺ 2ന് നടക്കും. കൃമീകൃതമായ തിരുവചന പഠനവും ധ്യാനവുമായി മുന്നേറുന്ന നാല്പതു പേരാണ് ഈ റൗണ്ടിൽ പങ്കെടുക്കുന്നത്. ഇതിൽ നിന്നും അഞ്ചു പേർ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുവാൻ യോഗ്യത നേടും. സെപ്റ്റംബർ 15ന് ഷാർജ വർഷിപ്പ് സെൻറാണ് ഗ്രാൻഡ് ഫിനാലക്ക് വേദിയാകുന്നത്. ഏഴ് റൗണ്ടുകളിലായ് നടക്കുന്ന ഗ്രാൻഡ് ഫിനാലയുടെ തൽസമയ സംപ്രേക്ഷണവും ഉണ്ടാവും.

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ച മെഗാ ബൈബിൾ ക്വിസ് റീജിയണിലെ വിവിധ സഭകൾ ആവേശപൂർവ്വമാണ് സ്വീകരിച്ചത്.

രണ്ടാംപാദ നോക്കൗട്ട് റൗണ്ട് കൃമീകരണങ്ങൾ പൂർത്തിയായതായി പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി എം ശാമുവേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു. പിവൈപിഎ യുഎഇ റീജിയൻ ഭാരവാഹികളായ പാസ്റ്റർ സൈമൺ ചാക്കോ, പാസ്റ്റർ സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ജെൻസൺ മാമ്മൻ, ബ്ലസ്സൺ തോണിപ്പാറ, റോബിൻ സാം മാത്യു എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like