പാസ്റ്റർ ബാബു ചെറിയാൻ കുവൈറ്റിൽ
കുവൈറ്റ്: സുപ്രസിദ്ധ പ്രാസംഗികൻ പാസ്റ്റർ ബാബു ചെറിയാൻ ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ. കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ മെയ് മാസം 29 ചൊവ്വാ മുതൽ ജൂൺ 6 ബുധൻ വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ അബ്ബാസിയാ ബെസ്റ്റ് ബേക്കറിക്ക് എതിർവശം ബെഥേസ്താ ഹാളിൽ വച്ച് നടത്തപ്പെടുന്ന ദൈവവചന പ്രoന ക്ലാസ്സുകൾ, യുവജന മീറ്റിംഗ്, സുവിശേഷ മഹായോഗം എന്നീ യോഗങ്ങളിൽ ക്ലാസ്സുകൾ എടുക്കുകയും ദൈവവചനം പ്രസംഗിക്കുകയും ചെയ്യുന്നു. വിഷയം ‘പരിശുദ്ധാത്മ നിറവിൻ ജീവിതം’ ഏവരെയും പ്രസ്തുത യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്‌റ്റർ. സജി എബ്രഹാം 97157635 | 99370935


- Advertisement -

Comments are closed.