ലേഖനം:ബലഹീനനായ ദൈവം | ബ്ലെസ്സൺ ഡെൽഹി

ഇന്നുള്ള സാഹചര്യങ്ങളിൽ മനുഷ്യന്റെ സാധ്യതകൾ വർദ്ധിച്ചു വരുമ്പോൾ , ദൈവത്തോടുള്ള ആശ്രയം കുറയുന്നു . പട്ടിണിയും പരിവട്ടവുമായി കിടക്കുന്ന ഒരുവനിൽ ദൈവ വിശ്വാസം കാണുവാൻ കഴിയും .എന്നാൽ സുഖ സുഷുപ്തിയിൽ കഴിയുന്ന പലരും ഇന്ന് നിരീശ്വര വാദികളും , യുക്തിവാദികളും ആണ് . തന്റെ ബലം കൂടിയപ്പോൾ ദൈവത്തിന്റെ ബലം കുറഞ്ഞതാണ് ഇതിനു കാരണം .

പണം മാത്രം അല്ല ഈ ബലത്തിന് ആധാരം , അറിവും ബലത്തിന് ആധാരമാണ് .
ഇന്ന് പലരും ഈ രണ്ടിലൊന്നിലോ അല്ലെങ്കിൽ രണ്ടിലും ബലപ്പെട്ടു എന്നുള്ളതിനാൽ ദൈവം അവരുടെ മുൻപിൽ ബലഹീനനാണ് .

യഥാർത്ഥമായി മനുഷ്യുന് ദൈവത്തെ കാണുന്നതിന് , മനുഷ്യന് തന്നിലുള്ള ബലം ഇല്ലാതാകണം .
സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;
ഇന്ന് ദൈവം ബലഹീനൻ എന്ന് നിനക്ക് തോന്നുന്നു എങ്കിൽ, നീ ബലമുള്ളവനാണ് .
നിന്നിലുള്ള ബലം നിനക്കുള്ള പുകഴ്ച ആണ് ആഗ്രഹിക്കുന്നത് .
അവിടെ ദൈവത്തിനു സ്ഥാനം കൊടുക്കുവാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം .
നിരീശ്വരവാദ വെക്തിത്വങ്ങളെ ബൈബിൾ എന്ന ആധീകരിക ഗ്രന്ഥം പേർ വിളിച്ചിരിക്കുന്നത് “മൂഡ്ഡൻ “എന്നാകുന്നു .
ലോകത്തു ഉത്ഭവിച്ചിരിക്കുന്ന , ഉരുവായിരിക്കുന്ന ഓരോന്നിനും പിറകിൽ ഒരു കർത്താവ് ഉണ്ടെന്നുള്ള സത്യം മുൻപിൽ നിൽക്കെ . ലോകത്തിന്റെ ഉല്പത്തി തങ്ങളുടെ ബുദ്ധിയിൽ വിഭാവനം ചെയ്തു തങ്ങളുടെ ലോകത്തു തങ്ങളുടെ ബുദ്ധിയെ ഉയർത്തികാട്ടുവാൻ ഈ കൂട്ടർ കാലാകാലങ്ങൾ ആയി പ്രയാസപ്പെടുന്നു .
ലോകത്തു മനുഷ്യന് ആധാരമായി നൽകപ്പെട്ട ഗ്രന്ഥങ്ങളിൽ വിശുദ്ധ വേദപുസ്തകത്തോളം ആധികാരികമായി മനുഷ്യനെ ഉത്‌ബോധിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ല . ധർമ്മവും നന്മയും സത്പ്രവർത്തിയും എല്ലാ ഗ്രന്ഥവും പ്രഘോഷിക്കുമ്പോൾ .വിശുദ്ധ വേദപുസ്തകം ആത്മാർത്ഥമായി പഠിക്കുന്ന ഓരോ വെക്തിക്കും മനുഷ്യന്റെ ഉത്പത്തിയും മനുഷ്യന്റെ ജീവിതലക്ഷ്യവും വെക്തമാക്കുന്നതോടൊപ്പം .വെക്തമായ ഒരു രൂപരേഖ നൽകിയിരിക്കുന്നു . സ്വർഗ്ഗവും നരകവും ന്യായവിധിയും ഓരോ മനുഷ്യന്റെ ജീവിതത്തിൽ എപ്രകാരം എന്ന് ,അധികാരത്തോട് വചനം രേഖപ്പെടുത്തിയിരിക്കുന്നു എന്നുള്ളതാണ്‌ ദൈവവചനത്തിന്റെ എടുത്തു ഉദ്ധരിക്കാവുന്ന പ്രത്യേകത .
ആരും ഈ വചനങ്ങളെ ഒഴിഞ്ഞൊ , മറികടന്നോ പോകുകയില്ല എന്നുള്ള വചനത്തിന്റെ അടിസ്ഥാനം ആയ രേഖപ്പെടുത്തൽ വചനത്തിന്റെ അധികാരത്തെ വെളിപ്പെടുത്തുന്നു .
ഈ അധികാരം കർത്താവായ യേശുക്രിസ്തുവിന്റെ ശിശ്രുഷകളിലും വെളിവായിരുന്നു .
തങ്ങളുടേതായ ന്യായങ്ങൾ തെളിയിച്ചു ദൈവം എന്നത് ഒരു ബലഹീനത ആണെന്ന് വിളിച്ചു പറയുമ്പോൾ . അൽപ ജ്ഞാനിയായ മൂഢ .
സൃഷ്ടിയുടെ ആരംഭവും അന്തവും കുറിച്ചിരിക്കുന്നതായ ദൈവം നിന്റെ മുൻപിൽ മികവുള്ള ഒരു ജനതയെയും (ഇസ്രായേൽ) വചനത്തോടൊപ്പം വളർത്തിക്കൊണ്ടു വരുന്നു .ദൈവ വചനം ആധാരമായി നൽകി തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം .

ഇന്ന് നീ നിരൂപിക്കുന്നതു എന്തും സാധിക്കും .അപ്രകാരമാണ് സൃഷ്ടാവു നിന്നെ മെനഞ്ഞിരിക്കുന്നതു .
എന്നാൽ നിനക്ക് മുൻപിൽ ഒരു അധികാരമുള്ള അടിസ്ഥാനമുണ്ട്
“ദൈവ വചനം “അതിൽ പണിയുന്നു എങ്കിൽ നിലനിൽക്കും .

തങ്ങളുടേതായ ബലത്തിൽ ദൈവത്തെ തളച്ചിട്ടിരിക്കുന്ന മനുഷ്യ
ജനനത്തിനും മരണത്തിനുമിടയിൽ
എരിഞ്ഞു തീരുന്ന ഒരു അൽപ പ്രാണിയായി തീരുന്നു നീ .
ഒരു തിരി വെളിച്ചത്തിൽ ജീവിതം ഹോമിക്കുവാൻ തയ്യാറെടുക്കുന്ന അൽപ പ്രാണിയോ നീ .
നീ തിരഞ്ഞെടുത്തിരിക്കുന്ന
വെളിച്ചം നിന്നെ ഇല്ലാതാക്കുവാൻ പോകുന്ന ഒരു തിരി വെളിച്ചം
മാത്രമാകുന്നു എന്ന് തിരിച്ചറിയുമോ .

യഥാര്ത്ഥമായ വെളിച്ചം നിന്നെ ജീവനിലേക്കു നയിക്കുന്നതാണ്‌ . ദമസ്കൊസിന്റെ പടിവാതിലിൽ ശൗൽ ആ വെളിച്ചം കണ്ടു .ആകാശത്തു നിന്ന് ഒരു വെളിച്ചം അവനു ചുറ്റും മിന്നി.
പ്രവൃത്തികൾ 9:4 അവൻ നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
9:5 നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.

അതുവരെയുള്ള കാഴ്ചകൾ നഷ്ടപെട്ടു .പുതിയ വെളിച്ചത്തിൽ പുറത്തുവന്ന പൗലോസ് പറയുന്നു .പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?
ജീവന്റെ വെളിച്ചം കണ്ടവന് തന്റെ ബലഹീനതയിൽ മാറ്റമുണ്ടാകും .എന്നാൽ അവന്റെ ബലഹീനത ദൈവത്തിന്റെ പുകഴ്ചയായതിനാൽ അവനതിൽ ബലപ്പെടും .

-ADVERTISEMENT-

-ADVERTISEMENT-

You might also like