ലേഖനം: തലമുറകളെ ഓർക്കുന്ന ദൈവം | പാസ്റ്റർ കെ.എം. ജെയിംസ്, തെക്കേക്കാലാ

നമ്മെ ഓർക്കേണ്ട പലരും ഓർക്കാതെ പോകുമ്പോൾ കുരുതുമെന്ന് ചിന്തിച്ചവർ കൈമലർത്തിയപ്പോൾ സ്നേഹിക്കേണ്ടവർ സ്നേഹം തരാതിരിക്കുമ്പോൾ നമ്മുടെ താഴ്ചയിൽ നമ്മെ ഓർക്കുന്ന ഒരു ദൈവം ഉയരത്തിൽ വസിക്കുന്നു. മറ്റുളളവരുടെ ഹൃദയങ്ങളിൽ നാം ഇടം പിടിക്കണമെങ്കിൽ ഉന്നതമായ കുടുംബപശ്ചാത്തലവും ഉന്നതമായ വിദ്യാഭ്യാസവും ഉയർന്ന നിലയിലുളള ജോലിയും ആവശ്യമാണ് . രെഫീദീമിൽ അമാലേക്ക് ഇസ്രായേലിനോട് യുദ്ധത്തിന് വന്നപ്പോൾ ഇസ്രായേലിൻറ്റെ വിജയത്തിനുവേണ്ടി സൂര്യാസ്തമയംവരെ ദൈവത്തിൻറ്റെ വടി പിടിച്ച് കുന്നിൻ മുകളിൽ നിന്ന മോശയുടെ കരങ്ങൾ താങ്ങുന്നതിനായി കയറിചെന്ന അഹരോനും ഹൂരും ആ ദൗത്യം ഏറ്റെടുത്തത് ഒന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല പക്ഷേ ദൈവത്തിന് അവരുടെ തലമുറയെ മറക്കുവാൻ കഴിയില്ല. മരുഭൂമിയിലെ ആരാധനക്കായി ഒരുക്കപ്പെട്ട സമാഗമനകൂടാരത്തിൻറ്റെ പണിക്കായി പേർചൊല്ലിവിളിച്ചത് ഹൂരിൻറ്റെ മകനായ ഊരിയുടെ മകൻ ബെസ്സലേലിനെ ആയിരുന്നു . അവന് ദിവ്യാത്മാവിനാൽ ജ്ഞാനവും , ബുദ്ധിയും , അറിവും , സകലവിധമായ സാമർത്ഥ്യം കൊണ്ട് നിറച്ചു ദൈവം ഹൂരിൻറ്റെ തലമുറയെ ഓർത്തു. റോമാപടയാളികളുടെ അകമ്പടിയോടുകൂടി അരുമനാഥൻ ക്രൂശ് ചുമന്ന് ഗോൽഗാഥയിലേക്ക് നടന്നു നീങ്ങുമ്പോൾ കുറനെക്കാരനായ ശീമോനെ ക്രൂശ് ചുമക്കുവാൻ നിർബ്ബദ്ധിച്ചു യേശുവിനെ അടിക്കുന്ന ചാട്ടവാറ് ശീമോൻറ്റെപുറത്ത് വീഴുമെന്ന ഭയത്തിലാകാം അവൻ ക്രൂശ് ചുമപ്പാൻ തയ്യാറായത് . ധന്യനായ പൗലൂസ് സ്ളിഹായുടെ റോമാലേഖന രചനയിൽ പരിശുദ്ധാത്മാവ് വിട്ടുകളയാതെ ഒരു കാര്യം കൂടെ എഴുതിചേർത്തു . കർത്താവിൽ പ്രസിദ്ധനായ രൂഫോസ് വന്ദനം ചൊല്ലുന്നു. റോമാ ലേഖനം 16:13 . അതെ ആരും ഓർക്കാതെപോകുമ്പോൾ ആരും കൈപിടിച്ച് ശുശ്രൂഷയിൽ ഉയർത്താൻ മടികാണിക്കുമ്പോൾ . നാം മറ്റുളളവർ അറിയാതെ അവഗണിക്കപ്പെടുബോൾ കർത്താവിൽ പ്രസിദ്ധൻ ആകുവാൻ ഒരു സമയം നമുക്ക് മുമ്പിൽ ഉണ്ട് . ഏലീയാവിൻറ്റെ കൈക്ക് വെളളം ഒഴിച്ചുകൊടുത്ത ശാഫാത്തിൻറ്റെ മകൻ ഏലീശായെ വലിയ ശുശ്രൂഷക്കായി ഓർത്ത ദൈവം നമ്മുടെ തലമുറകളെ ഓർക്കാതിരിക്കുമോ. ഇല്ല ദൈവം ഓർക്കുന്നവനാണ്.

post watermark60x60
  • പാസ്റ്റർ കെ.എം. ജെയിംസ്
-ADVERTISEMENT-

-ADVERTISEMENT-

You might also like