പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മരണത്തിൽ നിന്ന് ജീവനിലേക്ക്

കോഴിക്കോട്: വിട്ടു മാറാത്ത നടുക്കത്തിലും മരണ ഗർത്തത്തിൽ നിന്നു സർവശക്തൻ കൈപിടിച്ചു ജീവനിലേക്കു വീണ്ടും കയറ്റിയത്തിന്റെ സന്തോഷത്തിൽ ആണ് പാസ്റ്റർ ഡാനിയേൽ കൊന്നനില്കുന്നതിൽ.
സുൽത്താൻ ബത്തേരി കേന്ദ്രികരിച്ചു നടന്ന യുവജന ക്യാമ്പിൽ ശുശ്രൂഷിച്ച ശേഷം മടങ്ങുകയായിരുന്ന ദൈവദാസനും ചില സഹോദരങ്ങളും. യാത്രാ മദ്ധ്യേ സഞ്ചരിച്ചിരുന്ന വാഹനം ഇന്നലെ വെളുപ്പിന് കോഴിക്കോടിന് സമീപം എഴിഞ്ഞില്ലം എന്ന സ്ഥലത്തു വെച്ച് ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ എതിരെ വന്ന വാഹനത്തിന്റെ ശക്തമായ പ്രകാശത്താൽ വാഹനം ഓടിച്ചിരുന്ന ആളിന്റെ കണ്ണ് ചിമ്മുകയും മഹീന്ദ്ര സൈലോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികെയുള്ള ഒരു കലുങ്കിൽ ഇടിച്ചു ഉയർന്നു പൊങ്ങി മലക്കം മറിഞ്ഞു ഒരു മരത്തിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. വാഹനം പൂർണമായി തകർന്നെങ്കിലും അപകടത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ ദൈവം തന്റെ അഭിഷക്തനെ പരിപാലിച്ചു. കൂടെ സഞ്ചരിച്ചവരിൽ ഒരാൾക്ക് നിസാരമായ പരുക്ക് വന്നത് ഒഴിച്ചാൽ, ദൈവീക കരം അത്ഭുതകരമായി വിടുവിച്ചതിനെ ഓർത്തു നന്ദിയോടെ ദൈവത്തെ സ്തുതിക്കുകയാണ് പാസ്റ്റർ ഡാനിയേലും കുടുംബവും.
പാസ്റ്റർ ഡാനിയേൽ തിരുവനന്തപുരം ജയോത്സവം ഐപിസി സഭാ പാസ്റ്റർ ആണ്.

വാഗ്ദത്തങ്ങൾ ഇനിയും ശേഷിക്കുന്നത് തിരിച്ചറിഞ്ഞു നിയോഗങ്ങൾക് അനുസൃതമായി ശക്തമായി മുന്പോട് പോകാൻ സർവശക്തൻ ദൈവദാസനെ സഹായിക്കട്ടെ എന്നു ക്രൈസ്തവ എഴുത്തുപുര ആശംസിക്കുന്നു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like