പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) ഷാർജയിൽ പ്രസംഗിക്കുന്നു

ഷാർജ: ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ ഷാർജാ ഗിൽഗാൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2018 മെയ് 22 മുതൽ 24 വരെ ചൊവ്വാ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഷാർജ അബുഷഗാര സിറ്റി മാക്സ് ഹോട്ടലിൽ വെച്ച് വൈകിട്ട് 7.30 മുതൽ 9.30 വരെ “സ്നേഹ സന്ദേശം” എന്ന പേരിൽ ഡെലിവറൻസ് മീറ്റിംഗ് നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബി.മോനച്ചൻ കായംകുളം, പാസ്റ്റർ ജോൺ വർഗ്ഗീസ് മാവേലിക്കര തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം ശുശ്രുഷിക്കുകയും, ഗിൽഗാൽ വോയ്സ് ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. ഈ മീറ്റിംഗിലേക്ക് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +971 50 588 9782.

-ADVERTISEMENT-

-ADVERTISEMENT-

You might also like