ബിഷപ്പ് തോമസ് കെ. ഉമ്മന് ഖത്തറിൽ സ്വീകരണം

ദോഹ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മന് ഖത്തറിൽ ഊഷ്മളമായ സ്വീകരണം. ഈ നാടിന്റെ അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടി പ്രാർഥനാപൂർണമായ സഹകരണം എല്ലാവരും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഐഡിസിസി യിൽ നൽകിയ സ്വീകരണയോഗത്തിൽ സർവീസ് അഫയേഴ്സ് സെക്രട്ടറി ജനറലിന്റെ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ മറിയം നാസർ അൽ ഹയിൽ മുഖ്യാതിഥിയായിരുന്നു.
സിഎസ്ഐ ഇടവക വികാരി റവ. രഞ്ജി കെ. ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുരീന്ദർ ഭഗത്, ആംഗ്ലിക്കൻ സഭ അ‍ഡ്മിനിസ്ട്രേറ്റർ ഇയാൻ നിക്കോൾസൻ, ഐഡിസിസി ചീഫ് കോഓർഡിനേറ്റർ ജേക്കബ് ജോർജ്, മാർത്തോമ്മാ സഭ വികാരി റവ. ജ്യോതിസ് സാം, റവ. കുര്യാക്കോസ് ഫിലിപ്, പോത്തൻ ചാണ്ടി, ചർച്ച് വാർഡൻ ജോജി ഫിലിപ്, സജി ജോർജ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ സി.വി. ജയിംസ് നേതൃത്വം നൽകി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.