പെരുമ്പെട്ടി ക്രിസ്ത്യൻ യൂത്ത് ക്യാമ്പ്

റാന്നി: കേരളത്തിലെ പെന്തകോസ്ത് ചരിത്രത്തിൽ അനേകം വിശ്വാസ വീരന്മാരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ള റാന്നിയുടെ മണ്ണിൽ പെരുമ്പെട്ടി ഐ.പി.സി ഫിലാഡൽഫിയ പി.വൈ.പി.എ യും ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ബാംഗ്ലൂരും ചേർന്നൊരുക്കുന്ന ഏകദിന യുവജന ക്യാമ്പ് മെയ്‌ 28 തിങ്കൾ രാവിലെ 9 മണി മുതൽ 5 മണി ഐ.പി.സി ഫിലാഡൽഫിയ ചർച് പെരുമ്പെട്ടിയിൽ വെച്ചു നടത്തപ്പെടുന്നു ക്ലാസ്സുകൾക് പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ നേതൃത്വം കൊടുക്കുന്നു. സംഗീത ശുശ്രുഷക് പാസ്റ്റർ രാജേഷ് ഏലപ്പാറ നേതൃത്വം കൊടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ടിനു യോഹന്നാൻ പങ്കെടുക്കുന്ന സ്പെഷ്യൽ സെക്ഷൻ പി.വൈ.പി.എ കേരള സംസ്ഥാന ഭാരവാഹി ജസ്റ്റിൻ നെടുവേലിൽ ആശംസകൾ അറിയിക്കും. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 8129615851

-ADVERTISEMENT-

-ADVERTISEMENT-

You might also like