ചെറുകഥ: അന്തരം | ജിജി പ്രമോദ്‌, കോന്നി

ഒരിക്കൽ ഒരു കർഷകൻ വേനൽ കാലത്തു തന്റെ ആവശ്യങ്ങൾക്കായി വൃത്തിയുള്ള ഒരു കുളം ഉണ്ടാക്കി.. അതൊരു നദി യുടെ അരികിൽ ആയിരുന്നു. വേനൽക്കാലം ആയതിനാൽ നദി വറ്റി വരണ്ടു കിടന്നു..കുളത്തിൽ നിന്നും കർഷകന് ആവശ്യമുള്ള തെളിനീർ ലഭിച്ചുകൊണ്ടിരുന്നു.
അങ്ങനെ മഴക്കാലം ആയി..കുളത്തിൽ വെള്ളം നിറഞ്ഞു കിടന്നു… നദി യുംനിറഞ്ഞു ശക്തിയോട് ഒഴുകി. അപ്പോഴാണ് കുളത്തിലെ വെള്ളം നദി യിലെ വെള്ളത്തെ കാണുന്നത്. അവൻ അത്ഭുതത്തോടെ നദി യിലെ വെള്ളത്തെ നോക്കി..
ഹോ..എന്തൊരു ശക്തി യോടെ യാണ് അവൻ ഒഴുകുന്നത്. ആരെയും കൂസാതെ ഉള്ള ആ പോക്ക് ഒന്നു കാണേണ്ടത് തന്നെ യാണ്. കുളത്തിലെ വെള്ളത്തിനെ നോക്കി നദിയിലെ വെള്ളം ചോദിച്ചു…എന്താ ചങ്ങാതി എന്റെ കൂടെ പോരുന്നോ…
അതുകേട്ടപ്പോൾ കുളം വെള്ളത്തിനോട് പറഞ്ഞു, വേണ്ട മോനെ അവൻ പറയുന്നത് കേട്ടു നീ നദി യോട് ചേർന്നു ഒഴുകേണ്ട.നമുക്കും അവനും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. നമ്മുടെ ജലം മനുഷ്യർ കുടിക്കുവാൻ ഉപയോഗിക്കും.എന്നാൽ നദി യിലെ വെള്ളം അവർക്ക് കുടിക്കാൻ യോഗ്യം അല്ല. അതിൽ മാലിന്യം ഒരുപാട് ഉണ്ട്. അതും അല്ല നദി വറ്റിവരണ്ടു കിടന്നപ്പോഴും നമ്മൾ ആണ് കർഷകനും കുടുംബത്തിനും വെള്ളം നൽകിയത്. നദിയുടെ ഒപ്പം ഒഴുകിയാൽനീയും മലിന പ്പെടും.
പക്ഷെ എന്നും നദി യുടെ ഒഴുക്ക് നോക്കി നിൽക്കുന്ന കുള ത്തിലെ വെള്ളം ഒരു ദിവസം ശക്തമായ മഴയിൽ നദിയ്ക്കൊപ്പം ഒഴുകി ഇറങ്ങി.ആദ്യം നദി യിലെ വെള്ളത്തോട് ചേരാതെ ഒഴുകി എങ്കിലും ശക്തമായ ഒഴുക്കിൽ കുളത്തിലെ വെള്ളം ആ മലിന ജലത്തോടൊപ്പം ചേർന്നു.ശക്തമായ ഒഴുക്കിൽ അവൻ ആദ്യം ഒക്കെ രസിച്ചു പിന്നീട് മുൻപോട്ടു പോകും തോറും പാറകെട്ടുകളിൽ ഇടിച്ചും മനുഷ്യൻ തള്ളുന്ന മാലിന്യ ങ്ങൾ ഏറ്റു വാങ്ങിയും തളർന്നപ്പോൾ തനിക്കു മടങ്ങി പോകണം എന്ന് നദിയിലെ വെള്ളത്തോട് അവൻ പറഞ്ഞു..
അപ്പോൾ പരിഹാസത്തോടെ നദിയിലെ വെള്ളം അവനോടു പറഞ്ഞു… നദി കൾക്ക് മുൻപോട്ടു ഒഴുകാൻ മാത്രേ കഴിയൂ…ഞങ്ങൾ പിന്നോട്ടു പോകാറില്ല…
അങ്ങനെ ഒഴുകി ഒഴുകി അവസാനം കടലിൽ എത്തിയപ്പോൾ അവനു മനസ്സിലായി നദിയേക്കാളും മാലിന്യം നിറഞ്ഞ ഉപ്പുകലർന്നവെള്ളത്തിലേക്ക് താനും ചേർന്നു എന്ന്. കുളത്തിന്റെ വാക്ക് കേട്ടിരുന്നു എങ്കിൽ ഇപ്പോഴും തനിക്കു മലിന പെടാതെ ശുദ്ധിയോട് ഇരിയ്ക്കാമായിരുന്നു… ഒരു തേങ്ങൽ അവനിൽ നിന്നും ഉയർന്നു. അപ്പോൾ കടലിൽ ഉയർന്ന തിരമാലയിൽ അവനും ലയിച്ചു ചേർന്നു…

ഗുണ പാഠം: വിശുദ്ധിയിൽ നാം ജീവിക്കുമ്പോൾ പല പരിമിതികൾ ഉണ്ടാകാം. നാം ലോകത്തോട് അനുരൂപ പെടാതെ നമ്മുടെ വിശുദ്ധ ജീവിതം കാത്തു സൂക്ഷിക്കുക.

  • ജിജി പ്രമോദ്‌
-ADVERTISEMENT-

-ADVERTISEMENT-

You might also like