പാസ്റ്റര്‍ക്ക് സംരക്ഷണവുമായ് ദൈവ ദൂതന്‍; സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞത് സത്യമോ?

പാസ്ട്ടരുടെ വാഹനത്തെ സംരക്ഷിച്ചുകൊണ്ട് ദൈവ ദൂതന്‍? സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ ഫോട്ടോയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ പുതിയ ചര്‍ച്ച. ജോര്‍ദാനില്‍ പ്രേഷിത ദൌത്യത്തില്‍ ആയിരിക്കുന്ന ഡെന്നെലി മോയസിന്റെ വാഹനത്തിന്റെ സമീപത്താണ് ഈ അത്ഭുതരൂപം പ്രത്യക്ഷപ്പെട്ടത്. ഗെലെന്‍ തോര്‍മാന്‍ എന്ന ഫയര്‍ ചീഫ്മാനാണ് ഈ രുപം കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും. എന്റെ ക്യാമറയില്‍ ഒരു മാലാഖ..എനിക്കത് വിശ്വസിക്കാന്‍കഴിഞ്ഞില്ല.  അവര്‍ ഉറങ്ങുമ്പോള്‍ അവര്‍ക്കും അവരുടെ സമ്പത്തിനും സംരക്ഷണം നല്‍കുന്നത് ആരാണെന്നു എനിക്കിപ്പോള്‍ മനസിലായ്. ഗെലെന്‍ തോര്‍മാന്‍ പറയുന്നു. ഈ ഫോട്ടോയില്‍ ഞങ്ങള്‍ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ഇത് സെക്യൂരിറ്റി ക്യാമറ സ്വയമേ എടുക്കുന്ന ഫോട്ടോയാണ്. അസാധാരണമായ ചലനങ്ങലോ, വസ്തുക്കളോ കണ്ടാല്‍ സ്വയമേ ഫോട്ടോ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്.  തോര്‍മാന്‍ പറയുന്നു.

 

എന്നാല്‍ ചിലര്‍ ഈ വാദഗതികളെ തള്ളികളയുന്നു. എന്നാല്‍ പാസ്റ്ററും കുടുംബവും വിശ്വസിക്കുനന്തു ഇത് സാക്ഷാല്‍ ദൈവീക ദൂതന്മാരുടെ  സംരക്ഷണം ആണെന്നാണ്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

 

പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ പത്രങ്ങള്‍ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.