സി ഇ എം യുവമുന്നേറ്റ യാത്രയ്ക്കു നാളെ തിരുവനന്തപുരത്ത് സമാപനം

തിരുവല്ല: സി ഇ എം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ കേരളത്തിൽ നടത്തിവരുന്ന യുവമുന്നേറ്റ യാത്രക്ക് നാളെ തിരശീലവിഴും. തിരുവനന്തപുരം കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ശാരോൻ ഫെല്ലോഷിപ്പ് ചർച് ജനറൽ പ്രസിഡന്റ് റവ:ജോണ് തോമസ് ഉത്ഘാടനം ചെയ്യും. സഭാ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണ്, ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്‌, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് എന്നിവർ പങ്കെടുക്കും. സി ഇ എം ജനറൽ പ്രസിഡന്റ പാസ്റ്റർ ഫിലിപ്പ്‌ ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് മുണ്ടകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പാസ്റ്റര്മാരായ ബിജു ജോസഫ്, ജോമോൻ ജോസഫ്, ടി വൈ ജയിംസ് എന്നിവർ പ്രസംഗിക്കും.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സി ഇ എം പ്രവർത്തകരും പാസ്റ്റഴ്സും സമ്മേളനത്തിൽ പങ്കെടുക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.