ക്രൈസ്തവ ദേവാലയങ്ങള്‍ക്കു അനുമതിയെന്ന വാര്‍ത്ത വ്യാജമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: സൗദിയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയാന്‍ വത്തിക്കാന്‍ പ്രതിനിധി സംഘത്തിന്റെ ഇടപെടലിന്‍റെ ഫലമായ്  ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ട് തള്ളികളഞ്ഞു കൊണ്ട് വത്തിക്കാന്‍. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി ‘ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്’ എന്ന മിഡ്ഡില്‍ ഈസ്റ്റ് മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അൽ ജസീറ, ഡൈലി മെയില്‍  അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലും അത് വാര്‍ത്തയായി.

സൗദിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ‘ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്’ തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന്‍ വാര്‍ത്ത നീക്കം ചെയ്തു. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അടുത്തിടെ സൗദി രാജാവുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരിന്നു. സൌദി അധികാരികളുടെ സാന്നിധ്യത്തില്‍ പേപ്പറില്‍ ഇവര്‍  ഒപ്പിടുന്ന ഫോട്ടോയും സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്കു വന്‍ പ്രചാരം ലഭിച്ചിരുന്നു.  ‘ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്’ എന്നാ പത്രം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാജ വാര്‍ത്ത ചമയുക്കുകയായിരിന്നുവെന്നാണ് വത്തിക്കാന്‍ അഭിപ്രായപ്പെടുന്നത്.

ക്രൈസ്തവ എഴുത്തുപുരയും ഡെയ്‌ലി മെയ്‌ലിനെ ഉദ്ധരിച്ചു ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങളുടെ വായനക്കാർക്കുണ്ടായ തെറ്റിദ്ധാരണയിൽ നിർവ്യാജം ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.