ലേഖനം:ദൈവം ആഗ്രഹിക്കുന്ന സൗമ്യത | ഷൈജു മാത്യു

ഒരിക്കൽ ഒരു പിതാവ് തന്റെ മകനെ ജി ആൻ  ഗുരുവിന്റെ അടുത്ത് കൊണ്ട് ചെന്ന് എന്നിട് പറഞ്ഞു. ഗുരോ എന്റെ മകൻ വളരെ മുന്കോപിയും മറ്റുള്ളവരെ ഉപദ്രവിക്കുന്നവനും ആണ് ; ഇവന്റെ മുൻകോപം ഒന്നും മാറ്റി അങ്ങയെ പോലെ സൗമ്യൻ ഉള്ളവനാക്കി തിരിച്ചു തരണം;

നിങ്ങൾ പോയിട്ട്  ഒരു മാസം കഴിഞ്ഞു തിരിച്ചു വരൂ; ഗുരു പറഞ്ഞു

ഒരു ദിവസം ഗുരുവും ശിഷ്യനും കൂടെ ഒരു യാത്ര പോയി; പോകുന്ന വഴി ഒരു മനുഷ്യനെ 2 പേര് ചേർന്ന് തല്ലുന്നത്  കണ്ടു. പെട്ടന്ന് ഗുരുവിന്റെ മറ്റൊരു മുഖമാണ് ശിഷ്യൻ കണ്ടത്. കോപിച്ചു മുഖം ഒകെ ചുമന്നു ആ  അക്രമികളെ അടിച്ചു ഓടിച്ച ഗുരുവിനെ കണ്ടു ശിഷ്യൻ അത്ഭുതപ്പെട്ടു, ഗുരുവിന്റെ അങ്ങനൊരു മുഖം അവൻ പ്രതീക്ഷിച്ചില്ലാരുന്നു.

കുറച്ചു ദിവസം കഴിഞ്ഞു ഗുരുവിനോട് കയർത്തു സംസാരിച്ച ഒരാളോട്  വളരെ സൗമ്യനായി സംസാരിക്കുന്നത് കണ്ടു ശിഷ്യൻ അത്ഭുതപ്പെട്ടു പോയി;

കുറച്ചു ദിവസം കഴിഞ്ഞു ശിഷ്യൻ  ഗുരുവിനോട് ചോദിച്ചു. ഗുരോ ഞാൻ അങ്ങയിൽ നിന്ന് സൗമ്യത പഠിക്കാനാണ് ഞാൻ ഇവിടെ വന്നത്, എന്നാൽ അങ്ങയുടെ സ്വഭാവം എന്നിൽ നിന്ന് വെത്യാസമുള്ളതായി എനിക്ക് തോന്നിയില്ല ; ഗുരു പറഞ്ഞു; മകനെ, ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്ന ഒരു വികാരവും മോശം അല്ല; പക്ഷെ അത് നമ്മൾ ശരിയായ സമയത്തു ശരിയായ  രീതിയിൽ ഉപയോഗിക്കുമ്പോൾ ആണ് ഗുണം ചെയ്യുന്നത്.നീ കോപിക്കുന്നത് നിനക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ഒരാൾ ചെയ്യുമ്പോളാണ് നീ നിന്നെ അനുസരിക്കാത്തവരെയും നിന്നെക്കാൾ ബലഹീനർ എന്ന് തോന്നുന്നവരെയും അന്ന് ഉപദ്രവിക്കുന്നത് എനിക്കോ മറ്റൊരാളെ ഉപദ്രവിക്കേണ്ടി വന്നത് ഒരു ബലഹീനനു ന്യായം പാലിച്ചു കൊടുക്കുവാൻ ആണ്‌  അതുപോലെ എന്നോട് പ്രതികരിച്ചവരോട് ഞാൻ സൗമ്യത ആണ് കാണിച്ചത് വിശുദ്ധ ബൈബിളിൽ ഇതുപോലെ ഒരാളെ നമുക്കു കാണാം;  മോശ ഒറ്റ നോട്ടത്തിൽ മോശയിൽ നാം വലിയ സൗമ്യത കാണുന്നില്ല.മോശ യിലെ സാമ്യത ഇല്ലെന്നു തോന്നുന്ന ചില സനന്ദർഭങ്ങൾ നമുക്കു നോക്കാം.ആദ്യമായി നമ്മൾ മോശയെന്ന പുരുഷനെ പരിചയപ്പെടുന്നത് തന്നെ ഒരു കുലപാതകത്തിലൂടെ ആണ് അതും പെട്ടന്ന് പ്രകോപിതൻ  ആയി ചെയ്‌ത കർമം;രണ്ടാമത് ഇടയന്മാർ യിത്രോവിന്റെ മകളെ ശല്യം ചെയ്‌തപ്പോൾ സഹായിച്ചതായിട്ടാണ് കാണുന്നത്.. തീർച്ചയായും അവരോടും വഴക്കുണ്ടാക്കി കാണും.പക്ഷെ ഇതിൽ രണ്ടിലും  അവൻ പീഡിതനു വേണ്ടി തുണ നിന്നു പ്രതിക്രിയ ചെയ്യുകയാണ് ചെയ്‍തത് (അപ്പോ;7-24) പിന്നീട്  ജനം സത്യ ദൈവത്തെ വിട്ടു കാളക്കുട്ടിയെ ആരാധിക്കുന്നത് കാണുമ്പോൾ കോപിക്കുന്ന മോശയെ ആണ്.എന്നാൽ ദൈവ സന്നിധിയിൽ ചെല്ലുമ്പോൾ മോശ അങ്ങനെ അല്ല… ദൈവമേ എനിക്കൊരു കഴിവും ഇല്ല എന്ന് സ്വയം സമ്മതിക്കുന്ന അവസ്ഥ അതുപോലെ   അഹരോനും മിര്യാവും തനിക്കെതിരെ തിരിഞ്ഞപ്പോൾ മറ്റൊരു മോശയെ ആണ് നാം കാണുന്നത്

നമ്മൾ മോശയിൽ നിന്ന് പഠിക്കേണ്ട   സൗമ്യത എന്താണ്

1 ബലഹീനനോട് ഒരുത്തൻ അന്യായം ചെയ്യുന്നത് കാണുമ്പോൾ  സാമ്യത പാലിക്കാതെ പ്രതിക്രിയ ചെയ്യാൻ കഴിയുമെങ്കിൽ പ്രതിക്രിയ ചെയ്യുന്നതാണ്

2  ഒരാൾ തെറ്റ് ചെയ്യുന്നത് കാണുമ്പോൾ അത് ബന്ധുവോ കുടുംബാംഗമോ എന്ന് നോക്കാതെ തിരുത്താൻ തയ്യാറാകണം

3 തനിക്കെതിരെ ആരോപണങ്ങൾ വരുമ്പോൾ പ്രതികരിക്കാതെ ദൈവത്തിന് വിട്ട് കൊടുത്തു സൗമ്യത പാലിക്കണം.

4 ദൈവ സന്നിധിയിൽ ഞാൻ  ഒന്നും അല്ല എനിക്കൊരു കഴിവും ഇല്ല എന്ന് സമ്മതിക്കണം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.