രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയം കണ്ടെത്തി

രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയത്തിന്‍റെ അവശേഷിപ്പുകള്‍ സിറിയയിലെ മാന്‍ബിജില്‍ നിന്നും കണ്ടെത്തി. ആദ്യ നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലെ മതപീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന രഹസ്യ ദേവാലയമാണിതെന്നാണ് അനുമാനം. പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകളും തുരങ്ക പാതയുമാണ് മാന്‍ബിജിലെ റൂയിന്‍സ് കൗണ്‍സിലിലെ എക്സ്പ്ലൊറേഷന്‍ കമ്മിറ്റിയുടെ തലവനായ അബ്ദുല്‍വഹാബ് ഷേക്കോയുടെ നേതൃത്വത്തില്‍ സിറിയന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

രഹസ്യ പാതകള്‍, രഹസ്യ വാതിലുകള്‍, അള്‍ത്താര, പുരോഹിതര്‍ക്കുള്ള ശ്മശാനം, വലിയ പാറകള്‍ കൊണ്ടുള്ള ശവക്കല്ലറകള്‍ എന്നിവ അടങ്ങുന്ന വിശാലമായ സംവിധാനമാണ് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തിന്റെ മിക്ക ഭാഗങ്ങളിലും കുരിശടയാളങ്ങളും, മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും, ഗ്രീക്ക് ലിഖിതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like