ICPF ഒരുക്കുന്ന പ്രാർത്ഥനാ ക്യാമ്പ് കുമ്പനാട് വച്ച്

തിരുവല്ല: ICPF പ്രവർത്തനങ്ങൾ, ഭാരതസുവിശേഷീകരണം, ലോകസുവിശേഷീകരണം എന്നീ വിഷയങ്ങൾക്കായി ഒരുമിച്ച് പ്രാർത്ഥിക്കുവാൻ ICPF നേതൃത്വവും പ്രവർത്തകരും വേർതിരിച്ചിരിക്കുന്ന പ്രത്യേക ക്യാമ്പ്. മെയ് 11 വെള്ളി രാവിലെ 09.30 മുതൽ 13 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ പത്തനംതിട്ട – തിരുവല്ല റോഡിൽ കുമ്പനാടിനു സമീപം മുട്ടുമണ്ണിലുള്ള മൗണ്ട് ഒലീവ് കൗൺസിലിംഗ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, സീനിയർ ഫോറം അംഗങ്ങൾ, ICPF സ്വമേധയാ പ്രവർത്തകർ, ശുശ്രൂഷകന്മാർ തുടങ്ങി സുവിശേഷീകരണ ദർശനമുള്ള ആർക്കും പങ്കെടുക്കാം.
വെള്ളിയും ശനിയും മൂന്നു സെഷനുകൾ, ഞായറാഴ്ച ഒരു സെഷൻ.
പ്രവേശനം തികച്ചും സൗജന്യം. താല്പര്യമുള്ളവർ പേര് വിവരങ്ങൾ മുൻകൂട്ടി റിസപ്ഷനിൽ നൽകുക. താത്പര്യമെങ്കിൽ ICPF പ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകാവുന്നതാണ്. മുൻകൂട്ടി അറിയിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading