പദവികളും വസ്ത്രധാരണവും കുരിശടയാളവും സഭകളുടെ അംഗീകാരത്തിന് മാനദണ്ഡം: പാസ്റ്റർ കെ. സി. ജോൺ മനസുതുറക്കുന്നു

ഹൂസ്റ്റൺ: പെന്തക്കോസ്ത് സഭകൾ ഇന്ത്യയിൽ ക്രിസ്തീയ സഭയായി ഔദ്യോഗികമായി അംഗീകരിക്കപ്പെടണമെങ്കിൽ കുരിശ് അടയാള ചിഹ്നമായി സ്വീകരിക്കണം, അതുപോലെ ഇതര ക്രൈസ്തവ സഭകളെ പോലെ ഔദ്യോഗിക പദവി അലങ്കരിക്കുന്നവരുടെ വസ്ത്രധാരണം, ബിഷപ്പ് പദവികൾ മുതലായവ അംഗീകരിക്കേണ്ടിവരും, ഇല്ലാത്തിടത്തോളം കാലം ട്രസ്റ്റ് റജിസ്ട്രേഷന്റെ പരിധിയിൽ നമ്മുടെ സഭകൾ തുടരും.
നാളിതുവരെ തനിക്കെതിരെയുള്ള ഒരു ആരോപണവും തെളിക്കാൻ ആർക്കും സാധിച്ചിട്ടില്ല, ഇപ്പോഴും അതിനുള്ള അവസരം ആരോപണം ഉന്നയിക്കുവർക്കു ഉണ്ട്, പവർവിഷൻ ചാനൽ മുഖാന്തിരം ആയിരങ്ങൾ രക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്നുള്ള ജീവിതത്തിൽ നൂറു ശതമാനവും സംതൃപ്‌തയുള്ളവനായിരിക്കുന്നു. ഇന്ന് മരണത്തെ വരിക്കാനും തയാറായി ജീവിക്കുന്നു എന്നും അദ്ദേഹം ഷിബു പീടിയാക്കലുമായുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.
അൻപത്തിയൊന്നു വർഷത്തെ ശുശ്രൂഷാജീവിതം പൂർത്തിയാക്കുന്ന ഐ പി സി ജനറൽ സെക്രട്ടറിയും പവ്വർ വിഷൻ ചെയർമാനും ആയ പാസ്റ്റർ കെ സി ജോണുമായി ഷിബു പീടിയേക്കൽ നടത്തുന്ന പ്രത്യേക അഭിമുഖം ക്രൈസ്തവ എഴുത്തുപുരയിൽ ഏപ്രിൽ 30 തിങ്കളാഴ്ച
ഇന്ത്യൻ സമയം വൈകിട്ട് 7.00 നു സംപ്രേക്ഷണം ചെയ്യുന്നു. അടുത്തയിടെ വിവാദമായ പെന്തക്കോസ്തു സഭകളുടെ അസ്തിത്വം, രജിസ്‌ട്രേഷൻ, പൗരോഹിത്യം, അതിജീവന മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളോടുള്ള പാസ്റ്റർ കെ സി ജോണിന്റെ പ്രതികരണം അറിയുവാൻ കാണുക. ഒരു ക്രൈസ്തവ എഴുത്തുപുര എസ്‌ക്ലൂസിവ് .

ഒന്നര മണിക്കൂറുള്ള ഈ അഭിമുഖത്തിന്റെ പൂർണ്ണ രൂപം ക്രൈസ്തവ എഴ്ത്തുപുര തിങ്കളാഴ്ച വൈകിട്ട് ഫേസ്ബുക് പേജിൽ കൂടി പുറത്തുവിടുന്നു. മറക്കാതെ കാണുക!

ഇതുവരെ ക്രൈസ്തവ എഴ്ത്തുപുര ഫേസ്ബുക് പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ പേജ് ലൈക് ചെയ്യൂ.

https://www.facebook.com/KraisthavaEzhuthupura/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.