ഹൗസ് ഓഫ് പ്രയർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം 

കുമളി: മേയ് 07,08, 09 (തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ ദിവസങ്ങളിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും കുമളി ആറാം മൈൽ പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ വച്ച് ഹൗസ് ഓഫ് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതാണ്. പാസ്റ്റർ ജോയി ചെങ്കൽ ഉദ്ഘാടനം ചെയ്യുന്ന മഹായോഗത്തിൽ ഈ കാലഘട്ടങ്ങളിൽ ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ ബിജു ഡൊമിനിക്, പാസ്റ്റർ ലാസർ വി. മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. അണക്കര ന്യൂമ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കുന്നതാണ്. പാസ്റ്റർ കെ. കെ. സാംകുട്ടി, ജോയി വി. ജെ.  എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

post watermark60x60

-ADVERTISEMENT-

You might also like