മഹനീയം മിനിസ്ട്രിയും വൈപ്പിൻ യു. പി. എഫും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

വൈപ്പിൻ: മഹനിയം മിനിസ്ട്രിയും വൈപ്പിൻ യു പി എഫും സംയുക്തമായി പരസ്യയോഗവും മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ തെരുവ് നാടകവും നടത്തി.

ഇന്ന് രാവിലെ 9.30ന് ഞാറക്കൽ എസ്‌.ഐ. രഗീഷ് കുമാർ ഉത്ഘാടനം ചെയ്തു. UPF പ്രസിഡന്റ് പാസ്റ്റർ. ഷാജി വിരുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ. സജി മണർകാട് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിക്കെതിരെ ബോധവത്കരണ തെരുവുനാടകം വിവിധ സ്ഥലങ്ങളിൽ നടത്തി. മുനമ്പം ബീച്ചിൽ സമാപിച്ചു. സമാപന യോഗത്തിൽ പാസ്റ്റർ. അജീഷ് ആന്റണി പ്രസംഗിച്ചു.

post watermark60x60

സമൂഹത്തിൽ അനേക യുവാക്കന്മാർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നത്‌ മുൻ കണ്ടാണ് അൻപതോളം വരുന്ന യുവാക്കൾ ഈ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിക്ക്‌ നേതൃത്വം നൽകിയത്‌.

-ADVERTISEMENT-

-ADVERTISEMENT-

You might also like