എക്സൽ ഡയറക്ടർ പരിശീലനം ഗുജറാത്തിൽ പൂർത്തിയായി

ദാദ്രാ നഗർ ഹാവേലി: ഫെലോഷിപ്പ് ആശ്രം യുവക് സംഘും എക്സൽ മിനിസ്ട്രീസും ചേർന്ന് നടത്തിയ അദ്ധ്യാപക – ഡയറക്ടർ പരിശീലന ക്യാമ്പ് ചിക്‌ലി ഫെലോഷിപ്പ് സ്കൂളിൽ അനുഗ്രഹീതമായി നടന്നു. ചർച്ച് ഓഫ് ഗോഡ് കേരള കൗൺസിൽ മെമ്പർ പാസ്റ്റർ തോമസ് എം. പുളിവേലി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 60- ഓളം പേർ പങ്കെടുത്തു.

post watermark60x60

സേഫ് സോൺ ചിന്താവിഷയത്തെ ആസ്പദമാക്കി എക്സൽ ടീം ഷിബു കെ ജോൺ, സനോജ് രാജ്, സുമേഷ് സുകുമാരൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ഫെലോഷിപ്പ് ആശ്രം യുവക് സംഘിന് നേതൃത്വം നൽകുന്ന ജെസൻ സജി, ജോൺ ചാക്കോ, സജയ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ധമൻ, ദാദ്ര നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മെയ് മാസത്തിൽ 50-ഒാളം എക്സൽ വി. ബി. എസ്സുകൾ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like