കൂട്ടുസഹോദരന്റെ ദു:ഖത്തിന് അറുതി വരുത്തി സി. എ. മാതൃകയായി
പത്തനാപുരം: സ്വന്തമായി ഒരു ഭവനമില്ലെന്നുള്ള സി. എ. അംഗത്തിന്റ സ്വകാര്യ ദു:ഖം തിരിച്ചിറഞ്ഞ് വീട് നിർമ്മിച്ചു നൽകി ഡിസ്ട്രിക്ട് സി. എ. മാതൃക കാട്ടി.

പത്തനാപുരം സ്വദേശിയായ രാജേഷ് രാധാകൃഷ്ണന് വേണ്ടി നിർമ്മിച്ച 700 ച. അടി വലിപ്പമുള്ള വാർക്ക വീടിന്റെ സമർപ്പണ ശുശ്രൂഷ എ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് വ്യാഴാഴ്ച നിർവഹിച്ചു. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ റവ. ആന്റണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ 2018 ഏപ്രിൽ 26 വ്യാഴാഴ്ച്ച നടന്ന യോഗത്തിൽ സി. എ. പ്രസിഡന്റ് റവ. റോയ്സൺ ജോണി പ്രാർത്ഥിച്ചു പ്രധാന വാതിൽ തുറന്നു. ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി. വി. പൗലോസ് മുഖ്യസന്ദേശം നൽകി. ഡിസ്ട്രിക്ട് ചാരിറ്റി ബോർഡ് ഡയറക്ടർ റവ. ഡോ. എം. ഡി. തോമസ്കുട്ടി, ബ്രദർ മാത്യു കുര്യൻ (ഷാജി പ്ലാപ്പറമ്പിൽ), പാസ്റ്റർ പി. വി. ജോൺ, പാസ്റ്റർ സാം ഇളമ്പൽ (കേരള മിഷൻസ്), പാസ്റ്റർ ബാബു ജോസ്, പാസ്റ്റർ പി.എം. സാമുവൽ (കുന്നിക്കോട്), സി. എ. ട്രഷറർ ജിനു വർഗ്ഗീസ്, പാസ്റ്റർ ലിജോ കുഞ്ഞുമോൻ (എറണാകുളം ഈസ്റ്റ് സെക്ഷൻ സി. എ. പ്രസിഡന്റ്), പാസ്റ്റർ എ. സോളമൻ എന്നിവർ പ്രസംഗിച്ചു. സി.എ. സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യൻ സ്വാഗത പ്രസംഗവും ജോയ്ന്റ് സെക്രട്ടറി പാസ്റ്റർ വി. ജെ. ഷിബു നന്ദി പ്രസംഗവും നടത്തി. ഡിസ്ട്രിക്ട് സി. എ. എക്സിക്യൂട്ടീവുകളായ പാസ്റ്റർ ഷിജു വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ അരുൺകുമാർ (ഇവാൻജലിസം കൺവീനർ), അജേഷ് ബേബി (ചാരിറ്റി കൺവീനർ) തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Download Our Android App | iOS App
700 ച. അടിയുള്ള വീടിന്റെ നിർമ്മാണ ചിലവ് 8 ലക്ഷം രൂപയാണ്. സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായത്തോടെയാണ് ഡിസ്ട്രിക്ട് സി. എ. ഈ പദ്ധതി സാധ്യമാക്കിയത്.
ഡിസ്ട്രിക്ട് സി. എ.യ്ക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ!