പുതുമകളുമായ് ക്രൈസ്തവ എഴുത്തുപുര ബൈബിൾ പദപ്രശ്നം രണ്ടാം ഭാഗം

പ്രീയരെ ക്രൈസ്തവ എഴുത്തുപുര കുടുംബ മാസികയിൽ പ്രസിദ്ധീകരിച്ചു വരുന്ന ബൈബിൾ പദപ്രശ്നത്തിന്റെ ഒന്നാം ഭാഗം ഇരുപതാമത്തെ പദപ്രശ്നത്തോടു കൂടെ അവസാനിക്കുകയാണ്.

അടുത്ത ലക്കം മുതൽ രണ്ടാം ഭാഗം ആരംഭിക്കും. കൂടുതൽ പുതുമകളും രസകരവുമായ ചോദ്യങ്ങൾ ആയിരിക്കും രണ്ടാം ഭാഗത്തിൽ ഞങ്ങൽ ഉൾപ്പെടുത്തുക. ഒന്നാം ഭാഗത്തിൽ (അതായതു കഴിഞ്ഞ ഇരുപതു പദപ്രശ്നത്തിലും) ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വെക്തികളുടെ ഫോട്ടോ അടുത്ത മാസം ഇറങ്ങുന്ന മാസികയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. സജീവമായി പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

രണ്ടാം ഭാഗത്തിൽ മത്സരം തുടരുമ്പോൾ അടുത്ത 12 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്രൈസ്തവ എഴുത്തുപുര ക്യാഷ് പ്രൈസ് നൽകുന്നതായിരിക്കും. ഒന്നാം സമ്മാനം 3000 രൂപാ, രണ്ടാം സമ്മാനം 2000 രൂപ. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.

ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ പി. ബി. ആണ് ക്വിസ് മാസ്റ്റർ.

കൂടുതൽ വിവരങ്ങൾ അടുത്ത ലക്കത്തിലെ മാസികയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like