ഏ. ജി. ഏകദിന യുവജന ക്യാമ്പ് ബാംഗ്ലൂരിൽ
ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1 യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, മെയ് 1 ചൊവ്വാഴ്ച പീനിയ ദസറഹള്ളി റിവൈവൽ സെന്റർ ഏ. ജി. ചർച്ചിൽ വച്ചു നടക്കും. വിവിധ ഭാഷകളിലുള്ള 55 ഓളം സഭകൾ പങ്കെടുക്കുന്ന ക്യാമ്പിൽ താലന്തു പരിശോധനയും ആരാധനയും വചന ഘോഷണവും ഉണ്ടായിരിക്കും. പ്രെസ്ബിറ്റർ റവ. ബിനു മാത്യു ഉദ്‌ഘാടനം ചെയ്യും. റവ. ഷൈൻ തോമസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.


- Advertisement -

Comments are closed.