മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലിയൂ എച്ച് ബുഷിന്റെ ഭാര്യ ബാർബറാ ബുഷ് അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ മുൻ പ്രഥമ വനിത അന്തരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലൂ എച്ച് ബുഷിന്റെ ഭാര്യ ബാർബറാ ബുഷ് ആണ് അന്തരിച്ചത്. 92 വയസ്സായിരുന്നു. ഭർത്താവും മകനും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട ഏക വനിതയാണ് ബാർബറ ബുഷ്. ആരോഗ്യം ക്ഷയിച്ചെന്നു, കൂടുതൽ വൈദ്യ പരിശോധനകൾ നടത്തുന്നില്ലെന്നും സ്നേഹ പരിചരണമാണ് ഇനി നൽകുന്നതെന്നും ഞായറാഴ്ച ബുഷിന്റെ കുടുംബം പറഞ്ഞിരുന്നു.

കുറച്ചു വർഷങ്ങളായി ബാർബറ ബുഷ് ശ്വാസകോശ സംബന്ധമായ അസുഖം നേരിടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. 1945 ജനുവരി ആറിനാണ് ജോർജ് ഡബ്യൂ എച്ച് ബുഷിന്റെയും ബാർബറ ബുഷിന്റെയും വിവാഹം നടന്നത്. അമേരിക്കൻ ചരിത്രത്തിൽ ദീർഘകാലം ഒരുമിച്ച് കഴിഞ്ഞ ബാര്യ ഭർത്തതാക്കന്മാരായിരുന്നു ഇവർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like