കവിത: ഇമ്പമൊഴികൾ | ജെസ്സി അനീഷ്

ഉള്ളിന്റെ ഉള്ളറകളിൽ ഉയരും
ഗദ്ഗദം കണ്ടും കാണാതെയും
മനുജരെല്ലാം മാറിപോകുമ്പോൾ
ഉറങ്ങാതെ മയങ്ങാതെ
പരിപാലിച്ചീടും ഉന്നതനേശുമഹേശൻ ….

തളർന്നിരിക്കുന്നവരെ വാക്കാൽ
താങ്ങുവാൻ നൽനാവിനെ നൽകി
നൽ ശമര്യക്കാരനായീടാനായി.
ഈശനിൻ കൽപന മാനവർ

അസ്ഥാനതാക്കു മ്പോഴും ചൊല്ലും
മനുഷ്യരിലെ ആശ്രയം വ്യർത്ഥം
ദൈവാശ്രയമതോ ആശ്വാസപ്രദം.
വഴിയിൽ തടസ്സങ്ങൾ നേരിടും നേരം
വഴികളെ ദേവനെ ഭരമേല്പിച്ചീടുക.

നിർണയം നിറവേറ്റും എന്നവനോതീടും.
ആരും സഹായമില്ലാതിരിക്കുമ്പോൾ
സഹായിക്കും, ശക്തീകരിക്കും
നീതിയിൻ വലംകൈയാൽ
താങ്ങും എന്ന് ചൊന്നോൻ.

വിശ്രമിച്ചീടുവാനായി പ്രാവിൻ
ചിറകുണ്ടായിരുന്നെങ്കിൽ എന്നാശിച്ചപ്പോൾ
അരികിൽ അണച്ചു ആശ്വാസം
ഏകീടും സമാധാനപ്രഭുവായവൻ

ഹൃദയം നൊന്ത് നീറീടുമ്പോൾ
കലങ്ങാതെ പിതാവിൻ ഭവനത്തിൽ
സ്വർഗ്ഗീയ വാസസ്ഥലം ഉണ്ടെന്ന
വാഗ്ദത്തം ഓർപ്പിച്ചുണർത്തുന്നവൻ.

എന്നുമെന്നേക്കും അനന്യനായി
തണലായി നിത്യതവരെയുമെന്ന്
താതനിൽ മൊഴികൾ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.