ചർച്ച് ഓഫ് ഗോഡ് അബുദാബി റീജിയൺ സംയുക്ത ആരാധന നടന്നു

അബുദാബി: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൺ, അബുദാബിയിൽ ഉള്ള സഭകളുടെ സംയുക്ത ആരാധന ഏപ്രിൽ 6 നു ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിൽ വെച്ച് അനുഗ്രഹീതമായ നടന്നു.

ഈ യോഗത്തിൽ അബുദാബിയിൽ ഉള്ള ചർച്ച് ഓഫ് ഗോഡിന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. പാസ്റ്റർ ജോൺ ലാസർ പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ ജെയ്സൺ കുഞ്ഞുമ്മൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ്ജ് ശാമുവേൽ സങ്കീർത്തനത്തിൽ നിന്ന് ശുശ്രുഷിച്ചു. അബുദാബി കോർഡിനേറ്റർ പാസ്റ്റർ റോയ്‌മോൻ ജോർജ്ജ് സ്വാഗത പ്രസംഗം നടത്തി.

പാസ്റ്റർ ഷാലോൺ മാത്യു (ശ്രീകുമാർ) മുഖ്യ പ്രഭാഷണം നടത്തി. ബ്രദർ ഫെബിൻ മാത്യുവും സംഘവും ഗാനശ്രുശൂക്ഷയ്ക്കു നേതൃത്വം നൽകി. ദൈവസാനിധ്യം നിറഞ്ഞു നിന്ന അബുദാബി റീജിയൺ പ്രഥമ സംയുക്ത ആരാധന മൂന്നു മണിയോടെ പാസ്റ്റർ സാം ബെഞ്ചമിൻ പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു. അബുദാബിയിൽ ഉള്ള എല്ലാ ചർച്ച് ഓഫ് ഗോഡ് സഭകളെയും ഒരുമിച്ച് നിർത്തി ദൈവനാമം ഉയർത്തുന്നതിനായി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും റീജിയൺ കോർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയ്‌മോൻ ജോർജ്ജ് +971 50 713 0548

-Advertisement-

You might also like
Comments
Loading...