ദേശീയ പ്രാർത്ഥന ദിനത്തിന് തിരുവല്ലയിൽ തുടക്കമായി
തിരുവല്ല: പെന്തക്കോസ്ത് സഭകളുടെ സംയുക്തമായ പ്രഥമ പ്രാർത്ഥനാ സംഗമത്തിനു തിരുവല്ലയിൽ തുടക്കമായി.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച പ്രാർത്ഥന സംഗമം ഐ പി സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉത്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ നേതാക്കന്മാരെല്ലാം തന്നെ സംഗമ വേദിയിൽ എത്തിയിട്ടുണ്ട്.
Download Our Android App | iOS App
തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിക്ക് കേരളത്തിനകത്തും നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് വിശ്വാസികളും നേതാക്കളും വന്നു സംബന്ധിക്കുന്നുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് പ്രാർത്ഥന സംഗമം നടക്കുന്നത്. കേരളത്തിൽ ആദ്യമായാണ് പ്രമുഖമായ എല്ലാ പെന്തക്കോസ്തു സഭകളുടെയും പങ്കാളിത്തത്തിൽ ഇങ്ങനെ ഒരു കൂടി വരവ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ ആന്ധ്ര പ്രദേശിലെ കാൽവറി ടെംബിൾ സഭയുടെ സീനിയർ പാസ്റ്റർ സതീഷ് കുമാർ ഇന്ന് വൈകിട്ട് ഈ മീറ്റിങ്ങിന്റെ വിശിഷ്ട അതിഥിയായി സംബന്ധിക്കുന്നുണ്ട്.
തിരുവല്ല റയിൽവേ സ്റേഷനിൽനിന്നും ബസ്റ്റാന്റിൽ നിന്നും പ്രാർത്ഥനക്ക് എത്തിയവരെ സ്റ്റേഡിയത്തിൽ എത്തിക്കുവാൻ വാഹന ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
100 പ്രാർത്ഥനാ വിഷയങ്ങൾ അടങ്ങിയ പ്രയർ ഡയറി എല്ലാവര്ക്കും വിതരണം ചെയ്യുന്നുണ്ട്.
പബ്ലിക് സ്റ്റേഡിയത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ ചുമതലയിൽ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സജ്ജമാക്കിയിട്ടുണ്ട്.