ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ 13ന്

ചാക്കോ കെ തോമസ്

ബെംഗളുരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 13, 14 ന് മടിവാള മാരുതി നഗർ ഹോളി ക്രോസ് ഹാളിൽ വൈകിട്ട് 6 മുതൽ 8.45 വരെ നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. ഡി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം), സൗത്ത് സെൻറർ പ്രസിഡന്റ് പാസ്റ്റർ വി. ടി. ജോൺ എന്നിവർ പ്രസംഗിക്കും.

News Middle Advt Banner

സൗത്ത് സെന്റർ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിക്കും . ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ 5.30 വരെ പി.വൈ.പി.എ വാർഷിക സമ്മേളനം നടക്കും.
പാസ്റ്റർമാരായ ജിജോയ് മാത്യൂ (ജനറൽ കൺവീനർ), സാംകുട്ടി മാത്യൂ (പബ്ലിസിറ്റി കൺവീനർ), ഐസക്ക് വർഗീസ് (സൗത്ത് സെൻറർ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading