മലയാളി വൈദീകനെ ഐക്യ രാഷ്ട്ര സഭയുടെ സമാധാനത്തിനായുള്ള മതങ്ങളുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  റിലീജിയന്‍ ഫോര്‍ പീസ്‌ സമിതിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ഫാ. ജോസഫ് വറുഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. വിവിധ മതങ്ങള്‍ക്ക് അംഗത്വമുള്ളതും ലോകത്തെ തന്നെ ഏറ്റവും വിപുലമായതുമായ, സമാധാനത്തിനു വേണ്ടിയുള്ള മതങ്ങളുടെ കൂട്ടായ്മയാണ് റിലിജിയന്‍സ് ഫോര്‍ പീസ്.

അക്രമം വെടിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക,  മനുഷ്യരുടെ സമൂഹീക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു  നീതിപൂര്‍ണവും ഒരുമയാര്‍ന്നതുമായ സമൂഹങ്ങളെ രൂപപ്പെടുത്താന്‍ നേതൃത്വം നല്‍കുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കുകയും സംഘടന ലക്ഷ്യമിടുന്നു. സമാധാനത്തിനായുള്ള ഈ ആഗോള മതസമിതിയില്‍ ലോകത്തെ എല്ലാ മതങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉണ്ട്.

 

ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെകുറിച്ച് നിരവധി അന്താരാഷ്ട്ര വേദികളില്‍ ഫാദര്‍ വര്‍ഗീസ്‌ ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. ലിബിയയില്‍ ഐ എസിനാല്‍ കൊല്ലപ്പെട്ട കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ സംഘം സന്ദര്‍ശിച്ചിട്ടുണ്ട്.  മനുഷ്യാവകാശപ്രതിനിധിസംഘത്തെ പ്രതിനിധീകരിച്ച് മനുഷ്യാവകാശനിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പഠിക്കാനും അഭയാര്‍ഥി പ്രശ്‌നവും മതപീഡനവും റിപ്പോര്‍ട്ട് ചെയ്യാനുമായി ജോര്‍ദാന്‍, ലബനന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ദൈവനിന്ദ കുറ്റം ചുമത്തി   പാക് ജയിലിലടയ്ക്കപ്പെട്ട ഏഷ്യാ ബിബിയുടെ മോചനത്തിനായും നിരവധി തവണ അച്ചന്‍ ശബ്ദമുയര്‍ത്തി.

ഫാ. വറുഗീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദീകനാണ്.  പത്തനംതിട്ട സ്വദേശിയായ അച്ചന്റെ സഹധര്‍മിണി ജസി വര്‍ഗീസ്, രണ്ടു മക്കള്‍: യൂജിന്‍ വറുഗീസ്, ഈവാ വറുഗീസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like