പിയാനോയിൽ ഉന്നത വിജയം കരസ്ഥമാക്കി ശ്യാം കുമാർ

കോട്ടയം : പിയാനോയിൽ എട്ടാം ഗ്രേഡ് വിജയവുമായി കോട്ടയം കഞ്ഞിക്കുഴി ഐ പി സി ഫിലദെൽഫിയാ സഭാംഗമായാ ശ്യാം കുമാർ എസ്‌. ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള റോയൽ സ്കൂൾ ഓഫ് മ്യൂസികിന്റെ വിരുത് പരീക്ഷയിൽ നേരിട്ട് എഴുതിയാണ് ശ്യാം കുമാർ എട്ടാം ഗ്രേഡ് കരസ്ഥമാക്കിയത്.
സാധാരണ പരീക്ഷാർത്ഥികൾ ഓരോ ഗ്രേഡുകളും കരസ്ഥമാക്കിയാണ് ഈ വിജയം നേടാറുള്ളത്, എന്നാൽ പിയാനോയിൽ മികച്ച അറിവും വായനയിലെ അസാമാന്യ പാടവവുമാണ് നേരിട്ട് എട്ടാം ഗ്രേഡ് പരീക്ഷക്ക് ശ്യാമിനെ അർഹനാക്കിിയത്.


ശ്യാമിന്റെ പിതാവ് ശശി കുമാറും
സഹോദരൻ സുബിനും സംഗീത ലോകത്ത്‌ ഇന്ന് അറിയപ്പെടുന്ന വയലിനിസ്റ്റുകൾ ആണ്.
ഐ പി സി കോട്ടയം കുഞ്ഞിക്കുഴി ഫിലാഡൽഫിയ സഭയിലെ അംഗങ്ങളായ ഈ കലാകുടുംബം ഇന്ന് സഭയിലെ ഗായകസംഗത്തിലെ മുഖ്യ അംഗങ്ങളാണ്.ദൈവത്തിന്റെ അനുഗ്രഹവും വലിയ സമ്മാനവുമാണ് ഈ വിജയം എന്ന് ക്രൈസ്തവ എഴുത്തുപുരയോട് ശ്യാം പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.