ഐ.പി.സി. ഖത്തർ റീജിയൻ കൺവൻഷനു പ്രാർത്ഥനയോടെ തുടക്കമായി

സ്വന്തം ലേഖകൻ

ദോഹ: ഐ.പി.സി ഖത്തർ റീജിയൻ കൺവൻഷനു പ്രാർത്ഥനയോടെ തുടക്കമായി. ഐ.ഡി.സി.സി സമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂടാരത്തിൽ പ്രാരംഭ മീറ്റിംഗിന്റെ അധ്യക്ഷൻ പാസ്റ്റർ എൻ. ഒ. ഇടിക്കുള പ്രാർത്ഥിച്ച് കൺവൻഷൻ ആരംഭിച്ചു.

post watermark60x60

പാസ്റ്റർ കെ. എം. സാംകുട്ടിയുടെ നേതൃത്വത്തിൽ ഐ.പി.സി. റീജിയൻ ക്വൊയർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകി.

Download Our Android App | iOS App

ഐ.പി.സി ഖത്തർ റീജിയന്റെ പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം ഉത്ഘാടനം ചെയ്ത കൺവൻഷനിൽ ബേബി ജോൺ സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർ ജെയിംസ് ജോർജ്ജ് (USA) മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പിയർ 3:14 “ആധാരമാക്കി എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിക്കുവാനും, പിൻപിലുള്ളതിനെ മറന്നു ദൈവീക ഉദ്ദേശം മനസിലാക്കി മുന്നിലുള്ള ലാക്ക് നോക്കി ഓടുവാനും”, നമ്മൾക്ക് ദൈവം നൽകി ഇരിക്കുന്ന ഈ ആയുസ്സിൽ ദൈവം നമ്മെ കുറിച്ച് ഉദ്ദേശിക്കുന്ന കാര്യം എന്താണ് എന്നുള്ളത് നമ്മൾ തിരിച്ചറിഞ്ഞു അത് നമ്മുടെ ജീവിതത്തിൽ നടപ്പിൽ വരുത്തുവാനും വിശ്വാസ സമൂഹത്തെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

വെള്ളിയാഴ്ച സംയുക്ത സഭായോഗത്തോടും കർതൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like