ഈ വർഷവും വിശ്വാസികൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കി യു.എ.ഇ പോലീസ് സേന

റോജിൻ പൈനുംമൂട്

ഷാർജ: ദുഃഖ വെള്ളിയാഴ്ച ക്രൈസ്തവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് തികച്ചും കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങൾ ആണ് വിശ്വാസികൾക്കായി ഷാർജ പോലീസിന്റെ “സ്പെഷ്യൽ ടാസ്ക് വിഭാഗം” ഒരുക്കിയിരിക്കുന്നത്. പീഠാനുഭവ വാരം പ്രമാണിച്ച് വിശ്വാസികൾക്ക് സുഗമമായി ആരാധന കഴിച്ച് മടങ്ങുന്നതിനായുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായി  യു.എ.യിലെ ക്രിസ്ത്യൻ ദേവാലയങ്ങളുടെ സുരക്ഷ വളരെ വർദ്ധിച്ചിട്ടുണ്ട്. പള്ളികളുടെ സമീപത്തെ വാഹന പാർക്കിംഗ് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. ദൂരെയുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് നടന്ന് പോകുവാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കുമായി സൗജന്യ ക്ലബ് കാർ സൗകര്യവും പോലീസ് ക്രമീകരിച്ചിട്ടുണ്ട്.

post watermark60x60
ഷാർജ ചർച്ച് ഏരിയയിൽ നിന്നുള്ള ഒരു ദൃശ്യം

മുസ്ലീം രാജ്യമായ യു.എ. ഇ. ഇവിടെ വന്നു പാർക്കുന്ന ഇതര മതസ്തരുടെ വിശ്വാസങ്ങളെ മാനിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണ്. ലോകത്തിലെ തന്നെ മികച്ച പോലീസ് സേനകളിൽ ഒന്നാണ് യു.എ.ഇ പോലീസ് എന്ന് അവർ വീണ്ടും തെളിയിച്ചു.

-ADVERTISEMENT-

You might also like