വ്യാജ വാർത്തകളുടെ ആദ്യ ഇര യേശു ക്രിസ്തുവാണന്ന് മാർപ്പാപ്പ

വത്തിക്കാന്‍: യേശുക്രിസ്തുവാണ് വ്യാജവാര്‍ത്തകളുടെ ആദ്യത്തെ ഇരയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

സ്വന്തം കാര്യസാധ്യത്തിന് വേണ്ടി അവര്‍ ക്രിസ്തുവിന്റെ സന്ദേശങ്ങളെ വളച്ചൊടിച്ചു. ഓശാന ഞായറാഴ്ച വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. കുരിശില്‍ വച്ച് ക്രിസ്തു തന്റെ സ്‌നേഹം നാമോരോരുത്തര്‍ക്കായി പങ്കുവച്ചു. യുവാവിനും വൃദ്ധനും വിശുദ്ധനും പാപിക്കും എല്ലാം. നാം അവിടുത്തെ കുരിശിനാലാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരുവനും സുവിശേഷത്തിന്റെ സന്തോഷത്തില്‍ നിന്ന് അകലെയല്ല. പിതാവായ ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹത്തില്‍ നിന്ന് ഒരുവനും ഏതൊരു സാഹചര്യത്തിലും അകന്നുപോകുന്നുമില്ല. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഓശാനത്തിരുനാളിലെ പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്കി. വേള്‍ഡ് യൂത്ത് ഡേയുടെ രൂപതാതല ആഘോഷങ്ങളുടെ സമാപനദിനം കൂടിയായിരുന്നു ഇന്നലെ. സിനഡിന്റെ മുന്നോടിയായി നടന്ന യുവജനസിനഡില്‍ മൂന്നുറോളം പേര്‍ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like