അബുദാബി പെന്തകോസ്തൽ  ചർച്ചസ് കോൺഗ്രിഗേഷന് (APCCON) പുതിയ നേതൃത്വം

അബുദാബി: ഇന്നലെ  28-03-2018ൽ ഇവാഞ്ചലിക്കൽ ചർച് സെന്ററിൽ വച്ച് അപ്കോൺ മുൻ പ്രസിഡന്റ്‌ പാസ്റ്റർ എം എം തോമസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പാസ്റ്റർ ബെന്നി പി ജോൺ(പ്രസിഡന്റ്‌ ) പാസ്റ്റർ ജേക്കബ് സാമുവേൽ(വൈസ് പ്രസിഡന്റ്‌) ബ്രദർ സാം സക്കറിയ ഈപ്പൻ (സെക്രട്ടറി) ബ്രദർ ജോൺസി കടമ്മനിട്ട (ജോയിന്റ് സെക്രട്ടറി) ബ്രദർ റെനു  അലക്സ്‌ (ട്രെഷറർ) ബ്രദർ രെഞ്ചു മോസസ് (ജോയിന്റ് ട്രെഷറർ)

കൂടാതെ ബ്രദർ സാബു മാത്യു (ഓഡിറ്റർ)ബ്രദർ റോബിൻ ലാലച്ചൻ(കൊയർ ലീഡർ) കെ പി പ്രസാദ് (അസിസ്റ്റന്റ് കൊയർ ലീഡർ)എന്നിവരെയും എല്ലാ അംഗത്വസഭകളിൽ നിന്നും  ഓരോ പ്രതിനിതികളെയും കൂടി തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ പാസ്റ്റർ അജു ജേക്കബ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. കടന്നു വന്നവർക്കു ആപ്കോൺ മുൻ സെക്രട്ടറി ഒ ടി മാത്യുക്കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോൺസി കടമ്മനിട്ട കൃത്യഞ്ജതയും രേഖപ്പെടുത്തി. പാസ്റ്റർ എം ജെ ഡൊമിനിക്കിന്റെ പ്രാത്ഥിക്കുകയും പാസ്റ്റർ എം എം തോമസിന്റെ  ആശീർവാദതോട്  കൂടെ പൊതുയോഗം പര്യവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.