അഭിഷേകത്തിന്റെ ശക്തിയോടെ വൈ. പി. ഇ. സൗത്ത് സോൺ ക്യാമ്പിന് നെയ്യാറിൽ തുടക്കമായി

തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ ഉത്സവമായ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ, കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗത്ത് സോൺ വൈ പി ഇ ക്യാമ്പിന് ഇന്നലെ നെയ്യാറിൽ തുടക്കമായി.

post watermark60x60

മാർച്ച് 29, 30, 31 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ നടക്കുന്ന ത്രിദിന ക്യാമ്പ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ വച്ച് ആണ് നടക്കുന്നത്. ‘ഹഗിയാസ്മോസ്’ (വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളായി സമർപ്പിക്കുക, റോമർ 6:19) എന്നതാണ് ക്യാമ്പ് ചിന്താവിഷയം.

വ്യത്യസ്തവും ആനുകാലിക പ്രസക്തിയുള്ളതും ആത്മീയ പ്രചോദനം നൽകുന്നതുമായ വിവിധ സെക്ഷനുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. പവ്വർ മീറ്റീംഗ്, മിഷൻ ചലഞ്ച്, കൗൺസിലിംഗ്, ദുരുപദേശ ബോധവൽക്കരണ ക്ലാസ് സൈബർ സുരക്ഷ ക്ലാസ്, ഗാന പരിശീലനം, കരിയർ ഗൈഡൻസ് തുടങ്ങിയ സെഷനുകളും കുട്ടികൾക്കായി തിമത്തി ഇന്സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്പെഷ്യൽ പ്രോഗ്രമുകളും ഈ വർഷത്തെ ക്യാമ്പിന്റെ സവിശേഷതകളാണ്.
ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പാസ്റ്റർ ബൈജുമോൻ(സൗത്ത് സോൺ വൈ. പി. ഇ. കോ-ഓഡിനേറ്റർ) അദ്ധ്യക്ഷത അലങ്കരിച്ച ചടങ്ങിൽ വൈ.പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എ. റ്റി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഇവാ. എബി (സൗത്ത് സോൺ വൈ പി ഇ ജോ.സെക്രട്ടറി) സ്വാഗതം അറിയിച്ചു. അലൻ ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി. തീം അവതരണം ബിജു ചാക്കോ നിർവഹിച്ചു. തുടർന്ന് ഡോ. ബിജു ചാക്കോ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈകുന്നേരത്തെ സെക്ഷനിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പരിശുത്മാവിന്റെ ശക്തിയോടെ വചനം ശുശ്രൂഷിച്ചു. നിരവധി കുുഞ്ഞുങ്ങൾ പ്രാരംഭ ദിനം തന്നെ സ്നാനപ്പെടുവാൻ തീരുമാനമെടുത്തു എന്നത് ശ്രദ്ദേയമായി. ഗാനശുശ്രൂഷക്ക് സൗത്ത് സോൺ ക്വയർ നേതൃത്വം നൽകി. ഏകദേശം ആയിരത്തോളം വരുന്ന ജനപങ്കാളിത്തം ആദ്യദിവസം തന്നെ അനുഭവപ്പെട്ടു.

Download Our Android App | iOS App

പ്രകൃതിയുടെ വശ്യ സൗന്ദര്യം വ്യക്തമാക്കുന്ന നെയ്യാർ ഡാമിന്റെ തട്ടകത്തിൽ അരങ്ങേറുന്ന സൗത്ത് സോൺ വൈ. പി. ഇ. ക്യാമ്പ് വളരെ പ്രതീക്ഷയോടെയാണ് ആരംഭിച്ചത്.
ക്യാമ്പിന്റെ പ്രധാനപ്പെട്ട സെഷനുകളുടെ തൽസമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ കൂടി ഉണ്ടായിരിക്കും.

ക്യാമ്പ് നാളെ സമാപിക്കും.

-ADVERTISEMENT-

You might also like