ഖത്തറിലുള്ള കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്!

ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ലഭിക്കാത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ അറിയിക്കാവുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി പത്ര കുറിപ്പിൽ അറിയിച്ചു. ഖത്തറിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതിനാവശ്യമായ സീറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ അനുവദിക്കപ്പെടാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ ആണ് പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടത്തിലാവുന്നത്. പല പ്രവാസികളും കുടുംബത്തെ നാട്ടിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ്. വിഷയത്തിൽ ഇടപെടണമെന്ന് അപേക്ഷിച്ച് ചില രക്ഷിതാക്കൾ എംബസിയെ സമീപിച്ചതിനെ തുടർന്നാണ് ഈ നടപടി. എംബസി ഈ വിഷയം ഖത്തറിലെ വിദ്യാഭാസ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് സർക്കുലറിൽ പറയുന്നു.
പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ താഴെ പറയുന്ന വിവരങ്ങൾ doha.admission@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
1. Name of the student & QID No
2. Age of the student
3. Nationality of the student
4. School desired
5. Class/Grade desired
6. Father’s name
7. Contact telephone

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.