യുപിജിയുടെ പ്രഥമ കോണ്‍ഫ്രന്‍സ് മുളക്കുഴയില്‍ നടന്നു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് യുപിജിയുടെ പ്രഥമ കോണ്‍ഫ്രന്‍സ് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്നു. മാര്‍ച്ച് 21-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച വിഭാവന കോണ്‍ഫ്രന്‍സിനു യുപിജി കേരളാ സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. റവ. സുശീല്‍ മാത്യു, പാസ്റ്റര്‍ വി. വി അലക്‌സാണ്ടര്‍, പാസ്റ്റര്‍ പി. ആര്‍ ബേബി, ഡോക്ടര്‍ ഐസക് സൈമണ്‍, പാസ്റ്റര്‍ വിജയന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിച്ചു.

പാസ്റ്റര്‍മാരായ ജോണ്‍സന്‍ ദാനിയേല്‍, ഷിബു കെ മാത്യു, ക്രിസ്റ്റഫര്‍ റ്റി രാജു, കെ. എ ഉമ്മന്‍ സഹോദരന്മാരായ ജോസഫ് മറ്റത്തുകാല, റ്റി യോഹന്നാന്‍, അജി കുളങ്ങര, ഏബ്രഹാം തോമസ്, ജോണ്‍ പി നൈനാന്‍ എന്നിവര്‍ ആശംസകളറിയിച്ചു.

സുവിശേഷം എത്തിയിട്ടില്ലാത്ത ജന വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷികരണ ദൗത്യവുമായി മിഷണറിമാരെ അയക്കുന്ന ദൈവസഭ അന്തര്‍ദ്ദേശിയ നേതൃത്വത്തിന്റെ പദ്ധതിയാണ് അണ്‍ റീച്ചഡ് പിപ്പിള്‍ ഗ്രൂപ്പ് എന്നത്. യുപിജിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാസ്റ്റര്‍ വിനോദ് ജേക്കബ് ഡയറക്ടറായി ദൈവസഭാ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് നേതൃത്വം കൊടുക്കുന്നു.

post watermark60x60

ഫോട്ടോ: യുപിജി ഡയറക്ടര്‍ പാസ്റ്റര്‍ വിനോദ് ജേക്കബ്ബ് അദ്ധ്യക്ഷ പ്രസഗം നടത്തുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like