ഈസ്റ്റര്‍ റിലീസിന് തയ്യാറായി ‘ ദ വേഡ് ( The Word ) എന്ന കൊച്ച് സുവിശേഷ ചിത്രം.

ആദ്യ ടീസര്‍ നമുക്ക് മുന്നിലേക്ക്…

ക്രിസ്തു’ കഥാപാത്രമായി വരുന്ന ഒരു സുവിശേഷ ഹ്രസ്വചിത്രം ആണ്  ‘ദ വേഡ് ‘ എന്ന പേരില്‍, മലയാളത്തില്‍,  നമുക്ക് മുന്നിലേക്ക് എത്തിച്ചേരുന്നത്.ചിത്രത്തിലെ ക്രിസ്തുവിന്റെ രൂപവും, ചിത്രത്തിലെ ഗാനവും , പശ്ചാത്തലവും, ദൃശ്യമികവും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.ആത്മീയ അര്‍ത്ഥവും, ആഴവും അറിഞ്ഞ്,വചനം എങ്ങിനെ ധ്യാനിക്കേണം എന്നതാണ്  ചിത്രം മുന്നോട്ട് വയ്ക്കുന്ന വിഷയം..ചിത്രത്തില്‍ ക്രിസ്തുവിന്റെ വേഷം ചെയ്യുവാനായി തിരഞ്ഞെടുക്കപ്പെട്ടത് ബാംഗ്ലൂരില്‍ ശുശ്രൂഷിക്കുന്ന ഒരു മലയാളി വൈദീകനായ ഫാ: ബിജു ജോസഫ് ആണ്.മറ്റൊരു മലയാളി വൈദീകനായ ഫാ: സിബി കൈതാരനും സംഘവും ആണ് ചിത്രത്തിന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും,പ്രോത്സാഹനങ്ങളും ചെയ്ത് കൊടുത്തത്.

ക്രൈസ്തവ എഴുത്തുപുരയിലെ രചനാസാന്നിദ്ധ്യം കൂടിയായ തൃശൂര്‍, ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് ജോസ് ആണ് ചിത്രത്തിന്റെ രചന,സംവിധാനം എന്നിവ നിര്‍വ്വഹിച്ച് , ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.എല്ലാറ്റിനും ഉപരി ഇത്രത്തോളം വിജയമാക്കിയ സര്‍വ്വശക്തനായ ദൈവത്തിന് മഹത്വം അര്‍പ്പിച്ചുകൊണ്ട്, ചിത്രത്തിന്റെ പ്രഥമ ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.