പഠനത്തിലും മികവ് തെളിയിച്ച് സംഗീത സംവിധായകൻ: റാങ്കിന്റെ തിളക്കത്തിൽ വിനീത് റാം

കോട്ടയം: “ചങ്കു പിളർന്നു പങ്കാളിയാക്കി” എന്ന ഒറ്റ ഗാനം കൊണ്ട് ക്രൈസ്തവ സംഗീത പ്രേമികളുടെ മനം കവർന്ന യുവ സംഗീത സംവിധായകനും ഗാന രചയിതാവുമായ വിനീത് റാം എം. ജി. യൂണിവേർസിറ്റിയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദത്തിൽ (Masters ln Education) നാലാം റാങ്കോടെ പാസ്സായി.

നല്ലൊരു നാളെയെ കാത്തിരിപ്പൂ എന്ന ഹിറ്റ് ഗാനത്തിന്റെ തമിഴ് പരിഭാഷയും ചെയ്ത് വിനീത് റാം ശ്രദ്ധേയനായിരുന്നു. കൂടാതെ മറ്റു ചില ഗാനങ്ങളും വിനീതിന്റേതായി ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

അർഹതയില്ലാതെയിരുന്ന സ്ഥാനത്ത് “കർത്താവ് തന്ന വിജയം” എന്നാണ് ഈ വിജയത്തെക്കുറിച്ച് വിനീത് ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചത്. വളരെ മോശമായിരുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തുവിനെ അറിഞ്ഞ കുടുംബമാണ് വിനീതിന്റേത്.

ഇപ്പോൾ കോട്ടയം സ്വർഗ്ഗീയ വിരുന്ന് സഭയിലെ സജീവ അംഗവും ശുശ്രൂഷകനുമാണ് വിനീത് റാം. തിളക്കമാർന്ന വിജയം നേടിയ വിനീതിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

“ചങ്കു പിളർന്നു പങ്കാളിയാക്കി” എന്ന വിനീതിന്റെ ഹിറ്റ് ഗാനം കേൾക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.