ലേഖനം:സുവിശേഷത്തിന്റ സത്യം നിലനിൽക്കേണ്ടതിന് | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

യുഗങ്ങളുടെ  ആരംഭം  നമ്മുടെ മനസ്സിൽ വരുന്നത് നിഷ്പാപപയുഗം മുതൽ ആണ്      ( Dispensation of Innocence ) സൃഷ്ടിതാവാം ദൈവം, ആദാമും ഹവ്വയും, ഏദൻ തോട്ടവും മാത്രം ഉൾപ്പെടുന്ന ഒരു ചരിത്രം ( ഉല്പത്തി 1:28-2 17 ) നുഴഞ്ഞു കയറ്റക്കാരൻ വരുന്നതു വരെ ആ യുഗം അങ്ങനെ തുടർന്നു, പിന്നീട് മനസ്സാക്ഷി , മാനുഷഭരണം, വഗ്ദത്തം, ന്യായപ്രമാണവും കടന്ന് ക്ര്യപായുഗത്തിന്റെ അവസാനത്തിൽ  അടുത്ത ആയിരം ആണ്ടുകൾ നീണ്ടു നിൽക്കുന്ന യുഗത്തിന്റെ  രംഗ പ്രവേശം പ്രതീക്ഷിച്ചു കൊണ്ട് നാം ഈ തലമുറയിൽ ആയിരിക്കുന്നു,   യുഗങ്ങളെ പറ്റി വ്യത്യസ്ഥ അഭിപ്രായം നിലനിൽക്കുന്നു എന്നതും ഇവിടെ വിസ്മരിക്കുന്നില്ല. മാനുഷീക ഭരണയുഗം മുതലാണ് (ഉൽപ്പത്തി 11:10 – പുറപ്പാട് 19: 4) സത്യം നീതി   എന്നീ വിഷയ ങ്ങൾ ശരിയായ രീതിയിൽ ഓർപ്പിച്ചു തുടങ്ങുന്നത് അതിനുമുൻപും അസത്യങ്ങളും, തിന്മയും  മനുഷ്യകുലത്തിൽ ഉണ്ട് എന്നതു വ്യക്തമാണ്, പഴയ നീയമത്തിന്റെ ഒടുവിലത്തെ പുസ്തകമായ മലാഖിയിൽ എത്തുമ്പോഴേക്കും ഏകദേശം 41 ആവർത്തി സത്യം എന്ന പദം ആവർത്തിക്കപ്പെടുന്നു.

എന്നാൽ പുതിയ നീയമചരിത്ര ആരംഭം മുതൽ തന്നെ  ഈ പദങ്ങളുടെ പ്രാധാന്യം വളരെ ഗൗരവത്തോടെ യാണ് രേഖപ്പെടുത്തിയിരിക്കുന്നത് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നതിന്റെ നാലു മടങ്ങാണ് ഈ പദം പുതിയനീയമത്തിൽ ആവർത്തിക്കുന്നത് 169 ൽ പരം തവണയാണ് സാക്ഷാൽ സത്യമായവൻ തന്റെ  വായിൽനിന്നു പുറപ്പെടുന്ന ഓരോ വാഗ്ദത്ത,  മുന്നറിയിപ്പുകൾക്കുമുൻപിൽ ( promise or warning)  സത്യത്തിന്റെ അകമ്പടിയുണ്ടായിരുന്നു  എന്നതും പുതിയ നീയമ സത്യങ്ങളെ നമുക്ക് ലാഘവത്തോടെ കാണാൻ കഴിയില്ല എന്നും  വ്യെക്തമാക്കുന്നു .പുതിയ നീയമ എഴുത്തുകാരിൽ  ഏറ്റവും അധികവും തവണ സത്യം എന്ന പദം ആവർത്തിക്കുന്നത് മാറോടു ചേർന്നിരുന്ന  മാറിലേ ചൂടും ഹൃദയത്തിലെ ചൂടും ഒരുപോലെ ഏറ്റുവാങ്ങിയ യോഹന്നാൻ തന്നെയാണ്, ലേഖനങ്ങൾ ഉൾപ്പെടെ 71 തവണ.

ഇനിയും യേശുവിന്റെ  ചൂടടയാളം ശരീരത്തിൽ  വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന പൗലോസിന്റെ വാക്കുകൾ ( ഗലാത്യർ 6 : 16) ഈ ചൂട് ഗലാത്യലേഖനം ഉടനീളം തന്റെ വാക്കുകളിൽ  കാണാൻ കഴിയുന്നു സുവിശേഷത്തിന്റെ സത്യം സ്വീകരിച്ചവരിൽ അത് വിശ്വാസമായി അനുസരണമായി തീരേണ്ടതിന് ഞാൻ കൃപയും അപ്പോസ്ത്ലത്വവും പ്രാപിച്ചത് എന്നു പറയുന്നു ( റോമർ 1:6) സാക്ഷാൽ സുവിശേഷമായക്രിസ്തുവിനോടുള്ള അനുസരണത്തിനപ്പുറത്ത് ഏത് ഉപദേശമോ വ്യക്തിയോ വന്നാലും  അത്  ക്രിസ്തുവിനോടു കൂടെ നടന്ന പത്രോസായാലും അഭിമുഖമായി അവനൊട് എതിർത്തു നിന്നു എന്നാണ് പറയുന്നത് ഒരു നാഴികപോലും വഴങ്ങി കൊടുക്കാഞ്ഞതിനു കാരണം സുവിശേഷത്തിന്റെ സത്യം നിങ്ങളോടു കൂടെ നിലനിൽക്കേണ്ടതിന്   വേണ്ടിയാണ്. ഞാൻ അറിയിച്ച  സുവിശേഷം മനുഷ്യരോടു പ്രാപിച്ചതല്ല പഠിച്ചതുമല്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചത് (ഗലാത്യർ 1:11-12) ഈ തന്റേടം ആണ് പൗലൊസിനെ വ്യെത്യസ്ഥനാക്കിയത് ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല (ഗലാ 1: 10) സുവിശേഷ സത്യം നിലനിൽക്കേണ്ടതിന് സഭകളും ശുശ്രൂഷകന്മാരും തീവ്രമായ നിലപാട് എടുക്കുന്നതിൽ ഇനി വൈകിക്കൂടാ. പണവും സ്ഥാനമാനങ്ങളും പാരമ്പര്യങ്ങളും അല്ല സഭകളിൽ വാഴേണ്ടത്, സുവിശേഷ സത്യം എന്നും നില നിൽക്കണം അതാകട്ടെ നമ്മുടെ ലക്ഷ്യം.

വാണിജ്യ വൽകരണം ഏതാണ്ട് അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഒരു കാലഘട്ടം എന്ന് ഈ കാലത്തേ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലാഎന്നുകരുതുന്നു. എന്തിനും ഏതിനും  മനുഷ്യന് ഒരു കച്ചവട കണ്ണ്, ഭൗതീകതയിൽ  തുടങ്ങി ഇന്ന് ആത്മീയം എന്നു വിശേഷിപ്പിക്കുന്നതിൽ പോലും ഒരു കച്ചവട താല്പര്യം ഒരു പരിധിവരെ ഇല്ലാതില്ല, കുറേയൊക്കെ നമ്മുടെ ശീലങ്ങളിൽ പോലും നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നു ഇത് നാം ഏറെ ഭയപ്പെടേണ്ട  ഒരു അപകടാവസ്ഥയാണ്.  ഇന്നു  നമുക്ക് എല്ലാം ക്ഷ്ണത്തിൽ നേടാമെന്നായി വാർത്താ വിനിമയ രംഗങ്ങളും യാത്രാ സൗകര്യങ്ങളും  ഏറെ വർദ്ധിച്ചു  പക്ഷേ മൂല്യങ്ങൾ മുറുകെ പിടിക്കുവാനും ബന്ധങ്ങളെ പാവനമായി കാൻണാൻ കഴിയാത്തവരും സ്വാർത്ഥരും ആയ ഒരു സമൂഹമായി നാം മാറിയില്ലേ ?  ആൽബർട്ട് ഐൻസ്റ്റിൻ  എന്ന പ്രശസ്തനായ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടത് ഓർത്തു പോകുന്നു ആരെങ്കിലും തങ്ങളെ ഭരമേൽപ്പിച്ച നിസ്സാര കാര്യങ്ങളിൽ സത്യസന്തരായിരിക്കുന്നില്ല എങ്കിൽ പ്രാധാന്യം ആർഹിക്കുന്ന കാര്യങ്ങൾ എങ്ങനെ  അവരെ ഭരമേൽപ്പിക്കും.

39 വർഷം യിസ്രയെലിനേ  ഭരിച്ച  1100 കോടിയിലധികം  സ്വത്ത് പ്രതിവർഷം സംബാധിച്ചിരുന്ന ജ്ഞാനിയും ധനികനുമായ , സ്വാധീനവും വ്യാപരവും നന്ദായി  വഴങ്ങുന്ന ശലോമോൻ രാജാവ് പറയുന്നു. നീ സത്യം വിൽക്കയല്ല വാങ്ങുകയത്രേ വേണ്ടത് . വിൽപ്പന( ചിലവഴിക്കുന്നത് )  ലളിതവും  വേഗത്തിൽ സംഭവിക്കുന്നതും എന്ന് ധൂർത്തു പുത്രന്റെ ഉപമയിൽ കർത്താവു വിവരിക്കുന്നു (ലൂക്കോ 15; 11- 32) ഹ്യദയത്തിൽ കത്തിനിൽക്കേണ്ട സത്യവും നീതിയും സ്വാർത്ഥ താല്പര്യത്തിനായി വിറ്റു തുലക്കാം. പക്ഷേ നാം അത് സ്വരുക്കൂട്ടുന്നവരായിരിക്കണം, കാരണം ഏദൻ പറുദീസയിൽ മാനവകുലത്തിനു നഷ്ടപ്പെട്ടതു സ്ത്രീയുടെ സന്തതിയിലടെ നമുക്ക് മടക്കി ലഭിക്കുകയാണ്  ആ പറുദീസാ വാസം ഏറ്റം സമീപമായ്, ഇനിയും വൈകിക്കൂടാ. അല്ലെങ്കിൽ നാം കവിടപ്പെടും നഷ്ടം വലുതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.