‘യേശുക്രിസ്തു ദൈവം’ എന്നെഴുതിയ മൊസൈക്ക്‌‌ യെരുശലേമിൽ കണ്ടെടുത്തു

സ്വന്തം ലേഖകൻ

യെരുശലേം: യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള ചരിത്രപരമായ തെളിവ് ഉറപ്പിച്ച് വടക്കന്‍ യിസ്രായേലില്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മൊസൈക്ക് തറയില്‍ ‘യേശുക്രിസ്തു ദൈവം’ എന്നെഴുതിയിരിക്കുന്ന ഭാഗം പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തുവാൻ ഇടയായി.

യേശുക്രിസ്തുവിന്റെ ദൈവത്വം ആലേഖനം ചെയ്ത പുരാതന മൊസൈക്ക്‌ തറയുടെ ഭാഗം മെഗിദൊ റീജനിലെ പുരാതന യെഹൂദ ശമര്യാ ഗ്രാമമായിരുന്ന സ്ഥലത്താണ് ഗവേഷകര്‍ കണ്ടെടുത്തത്‌. എ.ഡി. 230-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൊസൈക്ക്‌ തറ കണ്ടെടുത്തത്.

ഇവിടം ആദ്യ ക്രൈസ്തവ ശക്തികേന്ദ്രം കൂടിയായിരുന്നുവെന്ന് ഗവേഷണം നടത്തിയ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും ടെല്‍ അവീവ് സര്‍വ്വകലാശാലാ ഗവേഷകരും അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഈ മൊസൈക്ക് നിര്‍മ്മിതി 2005-ലായിരുന്നു കണ്ടെടുത്തത്. തുടര്‍ന്നു നടത്തിയ വിശാലമായ ഗവേഷണത്തിലും പരിശോധനയിലുമാണ് ഇതിന്റെ ചരിത്ര വസ്തുത കൂടുതല്‍ മനസ്സിലാക്കാൻ സാധിച്ചത്‌.

post watermark60x60

ഗ്രീക്ക് ഭാഷില്‍ മൊസൈക്കില്‍ ‘ദി ഗോഡ് ലവിംഗ് അകപ്തോസ് ഹാസ് ഓഫേഡ് ദി ടേബിള്‍ റ്റു ഗോഡ് ജീസസ് ക്രൈസ് ആന്‍ഡ് എ മെമ്മോറിയല്‍ ‍’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അകപ്തോസ് ഒരു സ്ത്രീയായിരുന്നുവെന്നും, അവര്‍ തിരുവത്താഴ ശുശ്രൂഷ നടത്താനുള്ള മേശ സമ്മാനിച്ചതാകാമെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

അന്നത്തെ കാലത്തെ ഒരു ക്രൈസ്തവ സഭാ ആരാധനാലയമോ, വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി കൂടി വന്നിരുന്ന ഒരു ഭവനമോ ആയിരിക്കാം ഈ സ്ഥലമെന്ന് ഹെയ്റം സര്‍വ്വകലാശാലയിലെ ഡോ. യോട്ടം ടെപ്പര്‍ അഭിപ്രായപ്പെടുന്നു. അന്ന് റോമന്‍ സാമ്രാജ്യ കാലഘട്ടമായിരുന്നു.

ധാരാളം ആളുകള്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നിരുന്നു. ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്ത് ഒരു ജയില്‍ സ്ഥാപിച്ചിരുന്നു. 1940-കളില്‍ ഇത് ഒരു പുരാവസ്തു പാര്‍ക്ക് ആയി തീരുകയായിരുന്നു.

അമ്പത്തിനാലു സ്ക്വയര്‍ മീറ്ററാണ് യേശുക്രിസ്തു ദൈവം എന്നെഴുതിയ ഭാഗത്തിന്റെ വിസ്തീര്‍ണ്ണം. കറുത്ത നിറത്തില്‍ 7.5 മുതല്‍ 9 സെന്റീമീറ്റര്‍ വരെ ഉയരവുമുണ്ട്. മൊസൈക്ക് തറ കണ്ടെത്തിയ മുറിക്ക് മുപ്പത്തിയഞ്ച്‌ മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like