മിഡിൽ ഈസ്റ്റിൽ ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു യേശുവിനെ കുറിച്ചുള്ള സ്വപ്നങ്ങൾ കാരണമാകുന്നു: ഓപ്പൺ ഡോർസ്‌

റോജി ഇലന്തൂർ

കാലിഫോർണിയ: മിഡിൽ ഈസ്റ്റിൽ ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു യേശുവിനെ കുറിച്ചുള്ള സ്വപ്നങ്ങൾ കാരണമാകുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ മുസ്ളീങ്ങളുടെ ഇടയില്‍ ഈ കാലയളവിൽ വന്‍ പരിവര്‍ത്തനങ്ങള്‍ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

post watermark60x60

യേശു വ്യക്തികളില്‍ സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതിനാല്‍ അനേകർ സ്വാധീനിക്കപ്പെടുന്നു. ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് വ്യക്തമാക്കുന്നു.

ഗൾഫ്‌ നാടുകളില്‍ സുവിശേഷത്തിനു പരിമിതികളുണ്ട്. മധ്യഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിലും കലാപങ്ങളിലും, തീവ്രവാദി ആക്രമണങ്ങളിലും മനം നൊന്തു രക്ഷപെട്ട് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മുസ്ളീം വിഭാഗങ്ങള്‍ക്കിടയില്‍ യേശുവിന്റെ സാന്നിദ്ധ്യം അവര്‍ നേരിട്ടനുഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Download Our Android App | iOS App

വിവിധ ഗൾഫ്‌ നാടുകളിലും മധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലും കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് സുവിശേഷം ഇന്നും അന്യമാണ്. അനേകം ക്രൈസ്തവ സുവിശേഷ സന്നദ്ധ സംഘടനകള്‍ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്നതിനാല്‍ ദിവസവും നൂറുകണക്കിന് ആത്മാക്കളാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്.

എന്നാല്‍ ഒരിക്കല്‍ പോലും സുവിശേഷം കേള്‍ക്കാത്ത ജനങ്ങള്‍ക്കു മുമ്പില്‍ യേശു സ്വപ്നത്തിലും ദര്‍ശനത്തിലും പ്രത്യക്ഷപ്പെടുന്നത് അവര്‍ക്ക് പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതിന് ഇടയാകുന്നത്‌ ഗൾഫ്‌ നാടുകളില്‍ വര്‍ദ്ധിച്ചു വരുന്നതായി അറിയുന്നു.

-ADVERTISEMENT-

You might also like