തനിക്കു തെറ്റു പറ്റിയെന്ന് ബെന്നി ഹിന്‍

ഫ്ലോറിഡ: ലോകപ്രശസ്ത രോഗശാന്തി ശുശ്രൂഷകനും പ്രോസ്പെരിറ്റി സുവിശേഷകനുമായ, ബെന്നി ഹിന്‍,‌ തനിക്കു തെറ്റു പറ്റിയതായി ഫേസ്ബുക്കു പേജില്‍ പോസ്റ്റു ചെയ്തു.

ലോകപ്രശസ്ത സുവിശേഷകന്‍ ഡോ. ബില്ലി ഗ്രഹാമിന്റെ വേര്‍പാടിനുശേഷം തനിക്കുണ്ടായ തിരിച്ചറിവിനേത്തുടർന്ന്, ഇത്രയും നാൾ സമ്പൽസമൃദ്ധിയുടെ സുവിശേഷം പ്രസംഗിച്ചുവന്നതിൽ തനിക്ക്‌ ഖേദം ഉള്ളതായി അദ്ദേഹം അറിയിച്ചു. ലളിതമായ ജീവിത ശൈലിയിലൂടെയും കഷ്ടപ്പാടുകൾ സഹിച്ചും സുവിശേഷം പ്രസംഗിച്ച വ്യക്തിയായിരുന്നു ബില്ലി ഗ്രഹാം. അദ്ദേഹത്തിന്റെ വ്യക്തിത്വവും ശൈലികളും തന്നിൽ വലിയ സ്വാധീനം ചെലുത്തിയതായി ബെന്നിഹിൻ സമ്മതിക്കുന്നു.

തന്റെ ഉപദേശത്തിലെ അപാകതകളെ യു.എസ്. സെനറ്റര്‍മാര്‍ മുതൽ സാധാരണജനങ്ങള്‍ വരെ തന്നെ വിമർശിച്ചു, അതി സമ്പന്നന്‍ എന്നു വിശേഷിപ്പിച്ചു. ‍ സ്വകാര്യ ജെറ്റ്, ആഡംബര സൌധങ്ങൾ, ചര്‍ച്ചിനു സ്വന്തമായി വിമാനങ്ങള്‍, വര്‍ഷം തോറും 100 മില്യണ്‍ ഡോളർ വരുമാനം എന്നിങ്ങനെ ആഡംബരപൂർണമായിരുന്നു ബെന്നി ഹിന്നിന്റെ ജീവിതം.

post watermark60x60

തന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വഴി, 65 കാരനായ ബെന്നിഹിന്‍ പറയുന്നു, താൻ, കഴിഞ്ഞ 35 വർഷ്ഷങ്ങളായി ജനങ്ങളെ തെറ്റിക്കുകയായിരുന്നു എന്ന്. യേശുക്രിസ്തുവും തന്റെ ശിഷ്യന്മാരും, ഏലിയാ പ്രവാചകനും ലളിതജീവിതം നയിച്ചവരായിരുന്നു. തന്റെ പഠിപ്പിക്കലുകളിൽ ആകൃഷ്ടരായ പല സുവിശേഷകരും അത്‌ അനുകരിക്കുകയും, പലപ്പോഴും പരിധികള്‍ ലംഘിച്ചതായും അദ്ദേഹം തന്നെ പറയുന്നു.

ബെന്നി ഹിന്നിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷ്ഷം, ഏപ്രില്‍ മാസത്തില്‍ യു.എസിലെ ഐ.ആര്‍.എസ്‌ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പോസ്റ്റല്‍ സര്‍വ്വീസ് വകുപ്പും ഹിന്നിന്റെ ടെക്സാസിലുള്ള ഗ്രേപ് വൈൻ എന്ന സ്ഥലത്തുള്ള പ്രവർത്തന ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു.

ബെന്നി ഹിൻ പഠിപ്പിച്ചു വന്നത്‌, ക്രിസ്തീയ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റേതുമാണ്, കഷ്ടതകള്‍ക്കും, ദുഃഖങ്ങള്‍ക്കും അവിടെ സ്ഥാനമില്ല എന്നാണ് . ഈ ദുരുപദേശത്തിന് ലോകത്തിൽ വൻ പ്രചാരമാണ് ലഭിച്ചത്‌.

കഴിഞ്ഞ 30 വര്‍ഷമായി ടെലിവിഷനിലൂടെ സുവിശേഷം പ്രസംഗിക്കുകയും രോഗശാന്തി ശുശ്രൂഷ നടത്തുകയും ചെയ്യുന്നു എന്നായിരുന്നു ബെന്നി ഹിൻ അവകാശപ്പെട്ടിരുന്നത്.

കേരളത്തിലെ അവസ്ഥയും മറ്റൊന്നല്ല, യുവാക്കളായ പലരും ഇന്ന് ടെലിവിഷനിലും മറ്റും രോഗശാന്തി ശുശ്രൂഷകരായി സ്വയം അവരോധിക്കുന്നു. ഇടയ്ക്കിടെ ക്രൂസേഡുകളും മറ്റും സംഘടിപ്പിച്ച് വിദേശ പര്യടനങ്ങള്‍ നടത്തുകയും ഇതുവഴി പണം സമ്പാദിച്ച് സുഖജീവിതം നയിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് ഒരു തിരിച്ചറിവ് ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like