ലേഖനം: പ്രാർത്ഥനയ്ക്ക്  പ്രാപ്തരാകേണ്ടതിന് | അലക്സ് പൊൻവേലിൽ, ബംഗളൂരു.

 ഭൗമ ആത്മ തലങ്ങളിൽ യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് നാം മുന്നോട്ട് പോകുന്നത് എന്ന് അക കണ്ണു തുറക്കപെട്ട ഏതൊരു ദൈവപൈതലിനും പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യം ആണ്, അതു കൊണ്ട് പ്രാപ്തരായി നാം തീരേണ്ടതിന്  പ്രാർത്ഥിപ്പീൻ എന്ന് കർത്താവ് ഓർമ്മിപ്പിക്കുന്നു,   എന്നാൽ പ്രാർത്ഥന എന്നത് മതങ്ങളുടെ വീക്ഷണത്തിൽ കാര്യപ്രാപ്തിക്കായുള്ള അപേക്ഷയും, അർച്ചനയും, ആരാധനക്രമവും, വഴിപാടും ഒക്കെയാണ്. എന്നാൽ ക്രിസ്തുമാർഗത്തിൽ സഞ്ചരിക്കാൻ ഇറങ്ങിതിരിച്ച ഭക്തനെ സംബന്ധിച്ചിടത്തോളം ഇഹലോകജീവിതത്തിൽ ആത്മീയനായിതുടരുവാൻ (ദൈവീക ജീവനിൽ നിലനിൽക്കുവാൻ ) അത്യുന്നതനായ ദൈവത്തോടുള്ള ശ്വസനപ്രക്രീയ യാണ് പ്രാർത്ഥന. പ്രാർത്ഥന എന്ന ഈ ശ്വസന ഉപകരണം പ്രവർത്തിക്കാതിരുന്നാൽ പിന്നെ മരണം ആണ് എന്നു എടുത്തു പറയേണ്ടതില്ലല്ലോ.ഈ മരണം ഭാരത സഭകളെ മാത്രമല്ല ആഗോളമായി ഗ്രസിച്ചിരിക്കുന്നു, സമ്ര്യുദ്ധിയുടെ ആലസ്യം, ലഹരിയുടെ, ജഡാസക്തിയുടെ പൂരണത്തിനായുള്ള ത്യഷ്ണ, ആകുലചിന്തകളും, ഉപജീവനഭാരവും    ഇവയിൽ ഏതെങ്കിലും ഒന്നിൽ മനുഷ്യൻ കുടുങ്ങി കിടക്കുന്നു അത് അവന്റെ പ്രാപ്തി ചോർത്തിക്കളയുന്നു,  ഇത് നിങ്ങളെ കെണിയിലേക്ക് തള്ളിയിടും അത് വരാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുക. അന്ന് ക്രൂശിതനാകുന്നതിനു മുൻപ് പത്രോസും സെബദിപുത്രന്മാരും അടങ്ങുന്ന അപ്പൊസ്തലന്മാരോട് പറഞ്ഞ അതേ വാക്കുകൾ നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പീൻ, പക്ഷേ ആ ഒരു നാഴികപോലും പ്രാർത്ഥിക്കാൻ കഴിയാത്തതിന്റെ നഷ്ടം വളരെ വലുതായിരുന്നു പത്രോസിന്. ( മത്തായി 26: 40-41,ലൂക്കൊസ് 21:34-36 )

നമ്മുടെ പൂർവ്വപിതാവായ അബ്രഹാം ദൈവശബ്ദം കേട്ട് ഇറങ്ങിതിരിച്ചപ്പോൾ  കൂടാരത്തോടൊപ്പം ഉറപ്പിച്ചത് യാഗപീഠം ആയിരുന്നില്ലേ, വൈകുന്നേരങ്ങളിൽ വെളിമ്പ്രദേശത്ത് ധ്യാനനിമഗ്നനാകുവാൻ വാഞ്ചിക്കുന്ന പുത്രൻ യിസ്ഹാക്കും, യബ്ബോക്ക് കടവ് കടന്ന് ഏകനായി നെടുവീർപ്പിടുന്ന പൗത്രനായ യാക്കോബും കാട്ടിതരുന്നത് അവർ മുറുകെ പിടിച്ച പ്രാർത്ഥനയുടെയും ദൈവീക ബന്ധത്തിന്റേയും നേർച്ചിത്രങ്ങളല്ലേ.

എബ്രായകുലത്തിന്റെ മോചനം തന്റെ കരുത്തിലോ സ്വാധീനത്താലോനടക്കുന്നതല്ല എന്നു തിരിച്ചറിയുന്ന മോശയുടെ ദൈവാശ്രയവും അടുപ്പവും നിമിത്തം ഒരു സ്നേഹിതനോടു സംസാരിക്കുന്നപോലെ മോശ ദൈവത്തോടു സംസാരിച്ചു എന്നതും ശ്രദ്ധേയമാണ്.

ദൈവത്താൽ  അന്ത്യകാലത്തേക്ക് അടച്ചും മുദ്രയിട്ടും ഇരിക്കുന്ന  ലോകത്തിന്റെ ഭാവി വിഷയങ്ങൾ ഔദ്യോഗീക തിരക്കുകൾക്കിടയിൽ മൂന്നുവട്ടം പ്രാർത്ഥനക്ക് സമയം കണ്ടെത്തിയിരുന്ന ഈ പ്രാർത്ഥന ത്ന്റെ ജീവനു ഭീഷണിയായിട്ടും നീർത്താതെ തുടർന്ന ദാനിയേലിനല്ലാതെ മറ്റാർക്കാണ് വെളിപെടുത്തുന്നത്.

ഒരുക്കമുള്ളോരു ജനത്തേ കർത്താവിനുവേണ്ടി ഒരുക്കുവാൻ ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കുടെ നടക്കുന്ന യോഹന്നാന്റെ ജനന പ്രഖ്യാപനംതന്നെ പുറത്ത് പ്രാർത്ഥിക്കുന്ന ജനസമൂഹം നിൽക്കേ അകത്ത് ദൂതൻ പറയുന്നു സെഖര്യാവേ നിന്റേ പ്രാർത്ഥനക്ക് ഉത്തരമായി എന്ന്.

യേശുക്രിസ്തുവിന്റെ ജനനത്തിനുശേഷം  ശുദ്ധീകരണ കാലം തികഞ്ഞപ്പോൾ ദേവാലയത്തിൽ പ്രതിഷ്ഠ വേളയിലും സെഖര്യാവ് എന്ന നീതിമാനും യിസ്രയേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്ന (പ്രാർത്ഥിക്കുന്ന) വനും ഏറെ വയസ്സു ചെന്നവളായ  ദേവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും രാവും പകലും  കാത്തിരിക്കുന്ന ഹന്ന എന്ന പ്രവാചകിയുടെ അകമ്പടിയും ഒക്കെ വ്യെക്തമാക്കുന്നു ദൈവം തന്റെ കാര്യപരിപാടികൾ തുടരുന്നത് പ്രാർത്ഥിക്കുന്നവരിലൂടെയാണ് എന്ന്. (ലൂക്കോസ് 1:13, 2 : 25‌-38). വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗം നിറഞ്ഞ പൊൻകലശം  സിംഹാസനത്തിനുമുൻപിൽ പ്രകടം ആകുന്ന നാൾ ഇനി  അതി വിദൂരമല്ല ( വെളിപ്പാട് 5 :8)

ക്രിസ്തു തന്റെ പരസ്യശുശ്രൂഷ കാലയളവിൽ ശിഷ്യരോടായി പ്രാർത്ഥനയേ പറ്റി പറയുമ്പോൾ  അവരേ ഓർമ്മിപ്പിക്കുന്നു നിങ്ങൾ പ്രാർത്ഥിക്കുന്നവരാണ് എന്നെനിക്കറിയാം അതിന്റെ പ്രാധാന്യവും ഓർപ്പിക്കേണ്ടകാര്യം ഇല്ല അതുകൊണ്ടാണ്  കർത്താവ് ഇങ്ങനെ തുടങ്ങിയത് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ (when you pray ) മത്തായി 6 : 5 കണ്ടു ശീലിച്ചതും പരിചയിച്ചതുമായ പലതും ഉണ്ടായിരിക്കാം. എന്നാൽ പ്രാർത്ഥനയെന്നുള്ളത് ദൈവവുമായുള്ള രഹസ്യബന്ധം ആയിരിക്കണം, ഹ്ര്യദയം എനിക്കു നൽകാതെ എത്രജൽപ്പനം ചെയ്താലും അത് സ്വീകര്യമാവില്ല എന്ന് തിരിച്ചറിയണം. ദൈവമുൻപാകെ നേരോടെ നടക്കുവാൻ സമർപ്പിച്ചവന്റെ അവകാശം ആണ് പ്രാർത്ഥന. പ്രാർത്ഥനക്ക് നാം കൊടുക്കേണ്ടവിലയും അതു തന്നെ നമ്മുടെ ജീവിതം എന്ന വലിയ വില അല്ലാതെ പ്രാർത്ഥന ഒരു പണിയുമില്ലാത്തവന്റെ നേരം പോക്കല്ല എന്നുകൂടെ കർത്തവ് തന്റെ അടുത്ത വാക്കുകളിൽ ഓർമമിപ്പിക്കുന്നു. ദൈവനാമം വിശുദ്ധീകരിക്കപ്പെടുവാനും, തന്റെ രാജ്യം സ്ഥാപിക്കപെടുന്നതിനും, സ്വാർത്ഥലക്ഷ്യങ്ങളെക്കാൾ ദൈവഹിതം നിറവേറുന്നതിനും തീവ്രമായിവാഞ്ചിക്കുന്നവന്റെ ഹ്ര്യദയ തുടിപ്പാണ് പ്രാർത്ഥന.

ക്രിസ്തു ശിരസ്സായിരിക്കുന്ന സഭയുടെ വളർച്ചക്ക് ശ്രേഷ്ട മർമ്മങ്ങളുടെ ഗ്രഹവിചാരകനായി ദൈവം തെരഞ്ഞെടുത്തത്  പ്രാർത്ഥിക്കുന്ന ശൗലിനെയാണ്. ഈ ശൗലിനേ മേൽക്കുമേൽ ശക്തിപ്രാപിക്കാൻ കഴിയൂ (അ പ്രവ്യത്തി 9:12,22) മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും നിർമ്മലതയിലും സൂക്ഷിക്കുന്ന പൗലോസ് അല്ലേ പ്രാർത്ഥനാജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ മാത്ര്യക, ഈ പ്രാർത്ഥിക്കുന്ന പൗലോസിനേ കാത്തിരുന്നത് അസാധാരണ സംഗതികളായിരുന്നു.അധികം അധ്വാനം, തടവ്, അടി, പലപ്പോഴും പ്രാണഭയം. കല്ലേറ്, കപ്പൽച്ചേതം എന്നിങ്ങനേ നിരവധി പ്രതിസന്തികൾ, മുൻ വരുന്ന വിപത്തുകളെ ആത്മാവിൽ തിരിച്ചറിയുന്ന പൗലോസിനു പ്രവാചകനായ അഗബൊസിലും മുൻപ് ദൈവം  തനിക്ക് അത് വെളിപ്പെടുത്തിയിരുന്നു. ദൈവഹിതം നിറവേറാൻ പ്രാർത്ഥിക്കുന്ന പൗലോസിന് പ്രാണനേ വിലയേറിയതായ് എണ്ണുവാൻ കഴിയുമോ ( അ പ്രവ്ര്യ 20 ;24). ലേഖനങ്ങളിൽ പ്രത്യേകിച്ച് കാരഗ്രഹലേഖനങ്ങളിൽ താൻ ആവർത്തിച്ച് ഓർപ്പിക്കുന്നു ഇടവിടാതെയുള്ള എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ദൈവ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണം എന്ന്….. (കൊലോ 1; 9-14, എഫേ 1; 17-19, ഫിലി 1: 3-11)

വംശ ഹത്യാ ഭീഷണി ദൈവം തന്റെ ജനത്തേ തെരഞ്ഞെടുത്ത കാലം മുതൽ നേരിടുന്നതാണ്,  എങ്കിലും  സകല വൈരികളുടേയും നടുവിലൂടെ പാലായനം ചെയ്തപ്പോഴും തങ്ങളുടെ പാപം നിമിത്തം അല്ലാതെ അവർ നശിച്ചിട്ടില്ല. വസ്ത്രം പഴകാതെ ചെരുപ്പ് തേയാതെയും പരിപാലിച്ചു ദൈവം,  എക്കാലത്തും തന്റെ ജനമായി നിൽക്കണം എന്നാഗ്രഹിച്ചു. അഹശ്വരേശിന്റെ കാലത്ത്  ചിതറി കിടന്നിരുന്ന ഈ ജനസമൂഹത്തെ ഇല്ലാതാക്കാൻ ഹാമാൻ ശ്രമിക്കുന്നതായികാണുന്നു, ഹ്ര്യദയത്തിൽ യഹോവയുടെ ന്യായപ്രമാണം പതിഞ്ഞ യഹൂദനായ മോർദ്ദെഖായി  തന്നെ കുംബിട്ടു നമസ്കരിക്കുന്നില്ല എന്ന ഏക കാരണത്താൽ  ബെന്യാമീൻ ഗോത്രക്കാരനായ തന്നെ മാത്രം ഇല്ലാതാക്കുന്നത് പുഛകാര്യമായതിനാൽ തന്റെ ജാതിയിലുള്ള് സകലരേയും ഇല്ലാതാക്കുവാൻ (Genocide) താൻ തീരുമാനിക്കുന്നു  ഈ പ്രതിസന്ധിമധ്യെ മോർദ്ദെഖായി രാജകൊട്ടാരത്തിൽ എസ്ഥേറിനേ അറിയിച്ചു എങ്കിലും കാര്യം തന്റെ പരിധിക്കും അപ്പുറത്താണെന്നു മനസ്സിലാക്കുന്ന താൻ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും   ദൈവത്തിങ്കലേക്ക് തിരിയുവാനാണ് ആഹ്വാനം ചെയ്യുന്നത്.

അപ്പൊസ്തലന്മാരുടെ കാലഘട്ടം മുതൽ ആരംഭിച്ച പീഡനം ഇന്നും സഭയ്ക്കുനേരേ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു ഇതിനിടയിൽ പലരും  ആക്രൊശിച്ചു ഉന്മൂലനം ചെയ്യും എന്ന് സീസറും നീറോയും ഡൊമിഷ്യനും ട്രാജനും ഡയോക്ളിറ്റസും ദാരുണമായി ഒതുങ്ങി ചരിത്ര താളുകളിലായി പക്ഷേ  പാതള ഗോപുരങ്ങൾക്ക് ഒരിക്കലും ജയിക്കാനാവാതെ അരുണോദയം പോലെ ശോഭയോടെ സത്യ സഭ  ക്രിസ്തുവിന്റെ കാന്ത തിളങ്ങുന്നു. ആ തിളക്കം നമുക്ക് വർദ്ധിപ്പിക്കാം ആകയാൽ സംഭവിപ്പാനുള്ള എല്ലാറ്റിൽനിന്നും ഒഴിഞ്ഞു പൊകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നാം പ്രാപ്തരാകേണ്ടതിന് പൂർണ്ണതയുള്ള ദൈവയിഷ്ടത്തിന്റെ പരിജ്ഞാനം ഗ്രഹിക്കേണ്ടതിന് പ്രാർത്ഥനയിൽ  നമുക്ക് മുട്ടു മടക്കാം.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.